അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21 മത് ജനറൽ കൺവൻഷൻ ഇന്ന് മുതൽ .

വയനാട്  : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21 മത് ജനറൽ കൺവൻഷൻ ഇന്ന് മുതൽ 24 ഞായർ വരെ നടത്തപ്പെടും. അവസാന ദിവസമായ ഞായറാഴ്ച രാവിലെ പൊതു ആരാധനയും തിരുവത്താഴ ശുശ്രുഷയും നടക്കും. വയനാട് മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിൽ ഈ ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ആണ് സുവിശേഷ യോഗം ക്രമീകരിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ വി റ്റി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ റവ കെ സി ജോൺ, റവ വിൽ‌സൺ ജോസഫ്, ഡോ മുരളീധർ, റവ കെ ജെ മാത്യു എന്നിവർ മുഖ്യ പ്രാസംഗികർ ആയിരിക്കും

.

Comments (0)
Add Comment