പിവൈസി മെമ്പർഷിപ്പ് കാമ്പയിൻ മാർച്ചിൽ ആരംഭിക്കുന്നു

തിരുവല്ല : പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യകൂട്ടായ്മയായ പെന്തക്കോസ്റ്റൽ യുത്ത് കൗൺസിലിലേക്കുള്ള പ്രാഥമിക മെമ്പർഷിപ്പ് ക്യാമ്പയിൻ അടുത്ത മാസം ആരംഭിക്കാൻ തീരുമാനമായി. മാർച്ച് 3ന് വടശേരിക്കരയിൽ നടക്കുന്ന പിവൈസി സ്നേഹ സംഗീതം പ്രോഗ്രാമിനോടനുബന്ധിച്ചാകും ക്യാമ്പയിന്റെ തുടക്കം.

സുപ്രസിദ്ധ ക്രൈസ്തവ ഗായകനായ ഡോ. ബ്ലസൻ മേമനക്ക് അംഗത്വ കാർഡ് നൽകി കൊണ്ട് പിവൈസി ജനറൽ പ്രസിഡണ്ട് പാ. ലിജോ കെ.ജോസഫ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പിവൈസിയുടെ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.ജനറൽ സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ പിവൈസി പ്രവർത്തനങ്ങളെ കുറിച്ച് വിശദികരിക്കും.

സഭയിൽ നിന്നും സമൂഹത്തിലേക്ക് എന്ന ലക്ഷ്യത്തോട്കൂടി കർത്താവിന്റെ രാജ്യത്തിനായി പോരടുവാനും ഒരുമിച്ച് കൈകോർക്കാനുമായി ആരംഭിച്ച പിവൈസി രണ്ടു വർഷം പിന്നിടുന്ന തോടനുബന്ധിച്ചാണ് ഈ പുതിയ ചുവടുവെയ്പ്. പിവൈസി ട്രഷറാർ ജീനു വർഗീസും പാ. റെനോൾഡ് സണ്ണിയും നേതൃത്വം കൊടുക്കുന്ന അഡ്മിനിസ്ട്രേഷൻ വിഭാഗത്തിനായിരിക്കും പിവൈസി അംഗത്വ വിതരണത്തിന്റെ ചുമതല.

Comments (0)
Add Comment