ഇന്ത്യ ദൈവസഭ ഇടുക്കി ഡിസ്ട്രിക്ട് കൺവെൻഷൻ ഡിസംബർ 27 മുതൽ

ഇടുക്കി: ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ ഇടുക്കി ഡിസ്ട്രിക്ട് കൺവെൻഷൻ ഡിസംബർ 27 മുതൽ 30 വരെ നെടുംകണ്ടം ദൈവസഭ ഗ്രൗണ്ടിൽ (നെടുങ്കണ്ടം സീയോൻ കുന്ന്) നടക്കും. 27 ന് വൈകിട്ട് 5. 30ന് ദൈവസഭ ഇടുക്കി ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ ഷാജി എം സ്കറിയ (ഷാജി ഇടുക്കി) ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ നോബിൾ പി. തോമസ്(കോഴിക്കോട്),പാസ്റ്റർ ഷാജു സി. ജോസഫ് (കോതമംഗലം), പാസ്റ്റർ പി. ആർ. ബേബി (എറണാകുളം), പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട്, പാസ്റ്റർ ജെ.ജോസഫ് (സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി) എന്നിവർ വിവിധ മീറ്റിംഗുകളിൽ പ്രസംഗിക്കും. പകൽ വിശേഷാൽ യോഗങ്ങൾക്ക് പുറമേ പുത്രികാ സംഘടനകളുടെ വാർഷിക സമ്മേളനം, സംയുക്ത ആരാധന എന്നിവ കൺവെൻഷനോടനുബന്ധിച്ച് നടത്തപ്പെടും. ന്യൂലൈഫ് സിംഗേഴ്സ്, കട്ടപ്പന ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ഷാജി ഇടുക്കി (ജനറൽ കൺവീനർ), കെ.കെ. സണ്ണി (ജോ.കൺവീനർ), സജി കെ.കെ., സന്തോഷ് ഇടക്കര (പബ്ലിസിറ്റി കൺവീനേഴ്സ്), ബ്രദർ വി. എം. വറുഗീസ് (സെക്രട്ടറി), ബ്രദർ തോമസ് മാത്യു(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കൺവെൻഷൻ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9447230359

Comments (0)
Add Comment