എ.ജി.മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്മെന്റെ ലഹരി വിമോചന യാത്ര നാളെയും മറ്റെന്നാളും എറണാകുളം ജില്ലയിൽ

എറണാകുളം: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്മെന്റെയും, ബെഥേൽ എ.ജി. പുത്തൻകുരിശ്, ചുണ്ടിസഭയുടെയും നേതൃത്വത്തിൽ ” സുവിശേഷ മഹായോഗവും ലഹരി വിമോചന സമാധാന സന്ദേശ യാത്രയും ” എറണാകുളം ജില്ലയിൽ ഡിസംബർ മാസം 17,18 തീയതികളിൽ നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു.

സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോൺ മാത്യു പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവഹിക്കുകയും തുടർന്ന് എറണാകുളം ജില്ലയിൽ വിവിധ പ്രദേശങ്ങളിലേക്ക് സംഘം യാത്ര ചെയ്യും.
അനന്തരം രാത്രി യോഗം, ചുണ്ടി,ആശ്രമം കവലയിൽ പത്താംമൈലിന് സമീപം നടത്തപ്പെടും

വിശദവിവരങ്ങൾക്ക്;

പാസ്റ്റർ: എൻ. സത്യദാസ് (ഡയറക്ടർ) – 9744015058

പാസ്റ്റർ: റെജിമോൻ.സി.ജോയ് (പ്രോഗ്രാം കോർഡിനേറ്റർ) – 9400402439, 9446852804

പാസ്റ്റർ: ഷിൻസ്.പി.റ്റി (പബ്ലിസിറ്റി കൺവീനർ) – 9846860651

Comments (0)
Add Comment