എ ജി വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ (അഗ്മ) ഉദ്ഘാടനവും മധ്യമ പുരസ്കാര സമർപ്പണവും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗങ്ങളിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും സംഗമ വേദിയായ അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ (അഗ്മ) ഉദ്ഘാടനവും മധ്യമ പുരസ്കാര സമർപ്പണവും ഏപ്രിൽ 17ന് തിരുവനന്തപുരം പ്ലാമൂട് ഏ.ജി. ഇവാഞ്ചലിസ്റ്റിക് സെന്ററിൽ നടക്കും.
സൗത്തിന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. മാത്യു ഉദ്ഘാടനം ചെയ്യും.
അരനൂറ്റാണ്ട് കാലം മാധ്യമ പ്രവർത്തനത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച എൽ.സാമിനുള്ള പാസ്റ്റർ എ.സി ശാമുവേലിന്റെ പേരിലുള്ള
മാധ്യമ പുരസ്കാര
ഏ.ജി.മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ ടി.വി.പൗലോസ് നല്കി ആദരിക്കും.
പാസ്റ്റർ അനിൽ കൊടിത്തോട്ടം പ്രസംഗിക്കും.
അഗ്മയുടെ ലോഗോ പ്രകാശനവും സമ്മേളത്തിൽ പ്രകാശിപ്പിക്കും.
അഗ്മ പ്രസിഡണ്ട് പാസ്റ്റർ ഡി. കുഞ്ഞുമോൻ അദ്ധ്യക്ഷനായിരിക്കും.
എൽ.സാം, വൈ. ഡാനിയേൽ, പാസ്റ്റർ ബാബു ജോർജ് പത്തനാപുരം എന്നിവർ അഡ്വൈസറി ബോർഡംഗങ്ങളായിട്ടുള്ള അഗ്മയ്ക്ക് ശക്തമായ നേതൃത്വമാണുള്ളത്.
പാസ്റ്റർ ഡി. കുഞ്ഞുമോൻ (പ്രസിഡണ്ട്), പാസ്റ്റർ ഷാജി ആലുവിള (വൈസ് പ്രസിഡണ്ട്), പാസ്റ്റർ പോൾ മാള (സെക്രട്ടറി), പാസ്റ്റർ ടി.വി. ജോർജ്കുട്ടി, പാസ്റ്റർ സജി ചെറിയാൻ (ജോ. സെക്രട്ടറിമാർ), ജിനു വർഗീസ് (ട്രഷറാർ)
പാസ്റ്റർ കെ.കെ.ഏബ്രഹാം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ മോൻസി.കെ.വിളയിൽ (കോർഡിനേറ്റർ), കെ.എൻ.റസൽ, ഷാജൻ ജോൺ ഇടയ്ക്കാട്, പാസ്റ്റർമാരായ സി.പി.രാജു, സാം ഇളമ്പൽ, ജോർജ് ഏബ്രഹാം (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് നേതൃത്വം നല്കുന്നത്.

Comments (0)
Add Comment