കേരളാ യാത്ര ആലപ്പുഴ ജില്ലയിൽ 14 ന് പര്യടനം നടത്തും.

ചെങ്ങന്നൂർ: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് നയിക്കുന്ന കേരളാ യാത്ര ആലപ്പുഴ ജില്ലയിൽ 14 ന് പര്യടനം നടത്തും.
മയക്കു മരുന്ന്, മദ്യം, പാൻമസാല, പുകയില എന്നിവയുടെ ഉപയോഗം, സ്ത്രീധന കൊലപാതകം, ഗാർഹിക പീഢനം, ആത്മഹത്യ പ്രവണത, കുട്ടികൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ ബോധവത്ക്കരണം നടത്തുകയാണ് റാലിയുടെ ലക്ഷ്യം.


രാവിലെ 9 മണിക്ക് എടത്വായിൽ നിന്നും ആരംഭിക്കുന്ന റാലി കുട്ടനാട് എംഎൽഎ ശ്രീ. തോമസ് കെ തോമസ് ഉത്ഘാടനം ചെയ്യും. ഹരിപ്പാട്, കായംകുളം, മാവേലിക്കര എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തി, വൈകിട്ട് 5 മണിക്ക് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ സമാപിക്കും.

ശ്രീ കൊടിക്കുന്നിൽ സുരേഷ് എം പി സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും. മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ലഹരി വിരുദ്ധ സന്ദേശം നൽകും. പിസിഐ ദേശിയ ചെയർമാൻ ശ്രീ. എൻ എം രാജു മുഖ്യ പ്രഭാഷണം നടത്തും. ജെയ്സ് പാണ്ടനാട് നയവിശദീകരണം നടത്തും.

മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മറിയാമ്മ ജോൺ ഫിലിപ്പ്, ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ജെബിൻ വി വർഗീസ്, അശോക് പടിപ്പുരയ്ക്കൽ( മുൻസിപ്പൽ കൗൺസിലർ) , അഡ്വ. പ്രകാശ് പി തോമസ്( കെസിസി ജനറൽ സെക്രട്ടറി), ജേക്കബ് വഴിയമ്പലം( വൈഎംസിഎ സബ് റീജിയൺ ചെയർമാൻ), മധു ചെങ്ങന്നൂർ( മദ്യ വിരുദ്ധ സമിതി കോഡിനേറ്റർ), സഭാ അദ്ധ്യക്ഷന്മാർ , പിസിഐ സംസ്ഥാന – ദേശിയ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിക്കും.

പാസ്റ്റർ തോമസ് കുര്യൻ അധ്യക്ഷത വഹിക്കും. പാസ്റ്റർ സാംസൺ തോമസ് സ്വാഗതം പറയും. ജില്ലാ കമ്മിറ്റി നേതൃത്വം വഹിക്കും.

ഫോൺ. 9847340246
Jaisepandanad@gmail.com

Comments (0)
Add Comment