പെന്തെക്കോസ്ത് സമൂഹം ലഹരി വർജനത്തിന്റെ ഉദാത്ത മാതൃക: ശ്രീ എൻ എം രാജു

കാസർഗോഡ്: കഴിഞ്ഞ ഒരു നൂറ്റാണ്ടായി മദ്യവർജനം ജീവിതശൈലിയായി സ്വീകരിച്ച പെന്തെക്കോസ്ത് സമൂഹം ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഉദാത്ത മാതൃകയാണെന്ന് പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എൻ എം രാജു പറഞ്ഞു. പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റും ഹൂസ്റ്റൺ പെന്തെക്കോസ്ത് ഫെലോഷിപ്പും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ് ഫ്ലാഗ് ജാഥാക്യാപ്റ്റൻ വർക്കിംഗ് പ്രസിഡണ്ട് പാസ്റ്റർ നോബിൾ പി തോമസിന് കൈമാറി. കേരള ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ സ്വാഗതവും. മീഡിയ കൺവീനർ പാസ്റ്റർ അനീഷ് എം ഐപ്പ് കൃതജ്ഞതയും പറഞ്ഞു.


പാസ്റ്റമാരായ ജയ്സൺ തോമസ്,ജെയ്മോൻ ലൂക്കോസ്, ഡേവിഡ് ജോൺ, ജെയിംസ് വർഗീസ്, മാത്യു ഏബ്രഹാം, സജി എബ്രഹാം ജോമോൻ ജോസഫ് കണ്ണൂർ, രാജീവ് ജോൺ എന്നിവർ പങ്കെടുത്തു.
ലഹരി ഉപയോഗം, ആത്മഹത്യാ പ്രവണത, സ്ത്രീധന പീഡനം, കുട്ടികൾക്ക് എതിരെയുള്ള അതിക്രമം, തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ ബോധവൽക്കരണം നടത്തുകയാണ് ജാഥയുടെ ലക്ഷ്യം.

14 ജില്ലകളിലും പര്യടനം നടത്തി ജനുവരി 24 ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും.
സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ, പ്രതിപക്ഷ നേതാവ്, പിസിഐ ദേശിയ – സംസ്ഥാന നേതാക്കൾ, സാംസ്കാരിക നായകർ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

Comments (0)
Add Comment