ക്രിസ്ത്യൻ ലൈവിന്റെ സഹകരണത്തോടെ സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ഓൺലൈൻ സെമിനാർ

തിരുവനന്തപുരം : ക്രൈസ്തവ സമൂഹത്തിന് സർക്കാരിൽ നിന്ന് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ എന്തെല്ലാമാണ് ? എന്തെല്ലാം അവകാശങ്ങളാണ് നമ്മെ ഈ രംഗത്ത് കാത്തിരിക്കുന്നത്? ഈ വിഷയങ്ങൾക്കുള്ള മറുപടിയായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഓൺലൈൻ സെമിനാർ.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും ന്യൂനപക്ഷ ധനകാര്യ കോർപറേഷനും സംയുക്തമായി ക്രിസ്ത്യൻ ലൈവ് മീഡിയായുടെ സഹകരണത്തോടെ നവംബർ 16 ചൊവ്വാഴ്ച വൈകിട്ട് 7.30 നാണ് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നത്. ഫാ.ഡോ മാത്യുസ് വാഴക്കുന്നം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ ബി മൊയ്തീൻകുട്ടി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സുനിൽ ചാക്കോ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ക്രിസ്ത്യൻ ലൈവ് മീഡിയായെ പ്രതിനിധികരിച്ച് ഡയറക്ടർ ബ്ലസിൻ ജോൺ മലയിൽ സംസാരിക്കും.

Comments (0)
Add Comment