പാസ്റ്റേഴ്സ് കൂട്ടായ്മ യോഗവും അനുമോദന സമ്മേളനവും

അടൂർ :അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭ്യമുഖ്യത്തിൽ ശുശ്രുഷകന്മാരുടെ കൂട്ടായ്മ യോഗവും ഈ കഴിഞ്ഞ എസ്. എസ്. എൽ. സി, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള സമ്മേളനവും 2021 നവംബർ 2 ചൊവ്വാഴ്ച്ച രാവിലെ 10 മണി മുതൽ അടൂർ ടൗൺ ഏ. ജി ചർച്ചിൽ വെച്ചു നടത്തപ്പെട്ടു.

സെക്ഷൻ പ്രസ്ബിറ്റർ റവ. ജോസ് റ്റി. ജോർജ് അധ്യക്ഷത വഹിച്ച പ്രസ്തുത ആത്മിക കൂട്ടായ്മയിൽ സെക്ഷൻ കോ ഓർഡിനേറ്റർ റവ. ഡോ. രാജൻ ജോർജ് (U S A) ദൈവ വചനം സംസാരിച്ചു. പാസ്റ്റർ സി. എസ്. വിൽ‌സൺ (മാങ്കൂട്ടം) സങ്കീർത്തന്ന പ്രബോധനം നിർവഹിച്ചു.

കോവിഡ് പ്രതിസന്ധിയിൽ സഭാ ശുശ്രുഷകന്മാരും വിശ്വാസികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് മുൻ പ്രസ്ബിറ്റർമാരായ റവ. ഷാബു ജോൺ (തൂവയൂർ), റവ. വർഗീസ് ജോൺ (അനന്ദപ്പള്ളി)എന്നിവർ നേതൃത്വം നൽകി.

സെക്ഷൻ കമ്മറ്റി അംഗം ബ്രദർ പി. ഡി. ജോണികുട്ടി, പാസ്റ്റർമാരായ അജീഷ്. എം,റോയി എബ്രഹാം, സജി ജോർജ്, സി. തങ്കച്ചൻ, ബാലചന്ദ്രൻ, എബ്രഹാം വി. തോമസ്, ജെ. ജോസ്, അനിൽ കുമാർ, തുടങ്ങിയവർ വിവിധ വിഷയങ്ങൾക്കായി പ്രാർത്ഥിച്ചു.

എസ്. എസ്. എൽ. സി. +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഒൻപതു വിദ്യാർത്ഥികൾ ക്കുള്ള മൊമെന്റവും ക്യാഷ് അവാർഡും സെക്ഷൻ പ്രസ്ബിറ്റർ റവ. ജോസ് റ്റി. ജോർജ്, കോ ഓർഡിനേറ്റർ റവ. രാജൻ ജോർജ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.

സൺ‌ഡേ സ്കൂളിനെ പ്രതിനിധീകരിച്ചു പാസ്റ്റർ റെജി പുനലൂരും, യുവജങ്ങളെ പ്രതിനിധികരിച്ചു പാസ്റ്റർ ഷാജി എസും, സെക്ഷനെ പ്രതിനിധികരിച്ചു പാസ്റ്റർ.വി. ഡി. തോമസും ആശംസകൾ അറിയിച്ചു. വിജയികളെ പ്രതിനിധികരിച്ചു കരിസ്മ എസ്. സന്തോഷ്‌ നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളെ അനുഗ്രഹിച്ചുള്ള പ്രാർത്ഥനക്കു പാസ്റ്റർ ബിജു തങ്കച്ചൻ നേതൃത്വം നൽകി.

പാസ്റ്റർ സി. എസ്. വിൽ‌സൺ (മാങ്കൂട്ടം) എഴുതിയ ” മണവാളനും മണവാട്ടിയും ” എന്ന ട്രാക്റ്റ് പ്രസ്തുത യോഗത്തിൽ പാസ്റ്റർ സി. ജി. ആന്റണി പാസ്റ്റർ പി. വി. വർഗീസിന് നൽകി പ്രകാശനം ചെയ്തു.

പാസ്റ്റർ വി. ഡി. തോമസ് (അടൂർ ) സംഗീത ആരാധനക്കു നേതൃത്വം നൽകി.

സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജോർജ് വർഗീസ് സ്വാഗതവും ട്രഷറാർ പാസ്റ്റർ ജി. സന്തോഷ്‌ നന്ദിയും രേഖപ്പെടുത്തി.

Comments (0)
Add Comment