പാസ്റ്റേഴ്സ് ഫാമിലി മീറ്റ്- 2021″ അനുഗ്രഹീതമായി നടത്തപ്പെട്ടു.

കഴിഞ്ഞ ഒന്നര വർഷമായി ലോകം നേരിടുന്ന കോവിഡ് മഹാമാരിയുടെ നടുവിൽ വേറിട്ടിരുന്നു പ്രാർത്ഥിക്കുവാനും, ദൈവവചനം ചിന്തിക്കുവാനും, ദൈവ പരിപാലനത്തിന്റെ അത്ഭുത സാക്ഷ്യങ്ങൾ പങ്കുവെക്കുവാനും എ. ജി. അടൂർ സെക്ഷന്റെ ഈ യോഗത്തിന് സാധിച്ചു

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ അഭിമുഖ്യത്തിൽ സെക്ഷനിലെ പാസ്റ്റർമാർക്കും അവരുടെ കുടുംബത്തിനുമായി ഒരു ശുശ്രുഷക സംഗമം 2021 ഒക്ടോബർ മാസം 5ന് പകൽ 9:30 മുതൽ 1മണി വരെ അടൂരിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഫുഡ് പ്ലാനറ്റിൽ വച്ച്
നടത്തപ്പെട്ടു. സെക്ഷൻ പ്രസ്ബിറ്റർ റവ. ജോസ് റ്റി. ജോർജ് അധ്യക്ഷത വഹിച്ച ആത്മിക സമ്മേളനത്തിൽ എ.ജി. എം.ഡി.സി മുൻ സൂപ്രണ്ട് റവ. റ്റി. ജെ. സാമുവേൽ
2 രാജാക്കന്മാർ 6:8-23 ഭാഗം ആസ്പദമാക്കി ” ആത്മാവിൽ ജീവിക്കുക ” എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു.

പ്രിൻസ് ഡാനി (അടൂർ) സംഗീത ആരാധനക്ക് നേതൃത്വം നൽകിയപ്പോൾ, പാസ്റ്റർമാരായ വി. ഡി. തോമസ്, ഷാബു ജോൺ, വർഗീസ് ജോൺ, ജെ. ജോസ്, എം. ജെ. ക്രിസ്റ്റഫർ,പി. വി. വർഗീസ്, സി. ജി. ആന്റണി, സജി ജോർജ്, ബിജു തങ്കച്ചൻ, സിസ്റ്റർ ഷീബ ഷാബു എന്നിവർ വിവിധ സെക്ഷനുകളിൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർ ഷാജി എസ്, പാസ്റ്റർ റെജി പുനലൂർ എന്നിവർ ദൈവം ചെയ്ത അത്ഭുത വിടുതൽ സാക്ഷ്യങ്ങൾ പ്രസ്താവിച്ചു. റവ. ഫിന്നി ജോർജ് (ബി.ബി. സി. പുനലൂർ ) പ്രസ്തുത ആത്മിക സമ്മേളനത്തിന് ആശംസകൾ അറിയിച്ചു.

കോവിഡ് ബാധിതരായ
സെക്ഷനിലെ ശുശ്രുഷകൻമാർക്ക് റവ. റ്റി. ജെ. സാമുവേൽ നൽകിയ സാമ്പത്തിക സഹായങ്ങൾക്ക് പ്രസ്ബിറ്റർ നന്ദി രേഖപ്പെടുത്തി. അതേസമയം, സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജോർജ് വർഗീസ് സ്വാഗതവും ട്രഷറർ പാസ്റ്റർ ജി. സന്തോഷ്‌ നന്ദിയും പ്രകാശിപ്പിച്ചു.

Comments (0)
Add Comment