വൈകല്യങ്ങളെ തോൽപിച്ച് ഉന്നത വിജയം നേടിയ റിമി ജയ് തോമസിനെ മലബാർ ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ അനുമോദിച്ചു

ജന്മനാ കേൾവിയും സംസാരശേഷിയും ഇല്ലാത്ത കുട്ടിയാണ് റിമിമോൾ. ബാല്യത്തിൽ തന്നെ മാതാവിനെ നഷ്ട്ടമായി

കോഴിക്കോട്: ശാരീരിക വൈകല്യങ്ങളെ മറികടന്നു ഈ വർഷത്തെ എസ്.എസ്.എൽ. സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി റിമിമോൾ. റിമിയെ, കീഴ്പ്പള്ളിയിലെ വീട്ടിലെത്തി അനുമോദിക്കുകയും തുടർന്ന ഉപരി പഠനത്തിന് വേണ്ട സഹയങ്ങൾ ഉറപ്പുനൽകുകയും ചെയ്ത മലബാർ ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ. സോഫ്റ്റ്‌വെയർ എൻജിനീയർ ആകാനാണ് റിമിയുടെ ആഗ്രഹം.

ജന്മനാ കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത കുട്ടിയാണ് റിമി. ചെറിയ പ്രായത്തിൽ തന്നെ മാതാവിന്റെ സാനിധ്യം നഷ്ട്ടമായി തുടർന്ന് വലിയമ്മച്ചി മേരിയുടെ തണലിലാണ് റിമി വളർന്നത്. ജീവിതത്തിലെ അങ്ങനെ പലവിധമായ പ്രശനങ്ങളെ തരണം ചെയ്താണ് റിമി എല്ലാ വിഷയങ്ങൾക്കും A+ നേടി വിജയിച്ചത്. അസംബ്ലിസ് ഓഫ് ഗോഡ് ഇരിട്ടി സെക്ഷനു കീഴിലുള്ള പുതിയങ്ങാടി AG സഭയിലെ അംഗമാണ്. സൺ‌ഡേ സ്കൂളിന് വേണ്ടി ഡയറക്ടർ പാസ്റ്റർ ജസ്റ്റിൻ സ്കറിയ, ട്രഷറർ പാസ്റ്റർ സൈമൺ മർക്കോസ് എന്നിവർ ചേർന്ന് മൊമെന്റോ നൽകി. ഇരിട്ടി സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ഷിജു KP, പ്രാദേശിക സഭാ പാസ്റ്റർ രമേശ്‌ സ്റ്റീഫൻ, ഇരിട്ടി സെക്ഷൻ സൺ‌ഡേസ്കൂൾ പ്രസിഡന്റ്‌ പാസ്റ്റർ ഷാജി എം ജോൺ, എന്നിവരും സംബന്ധിച്ചു.

Comments (0)
Add Comment