ആരാധനലായങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം; സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

പ്രവേശിക്കുന്നവർ, ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചവർ ആയിരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനലായങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇളവുകൾ പ്രമാണിച്ചുള്ള കാര്യങ്ങൾ പ്രസ്താവിച്ചത്. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കിയുമായിരിക്കും ലോക്ക്ഡൗണ്‍ ലഘൂകരിച്ചും, വാക്സിനേഷന്‍ വേഗത്തിലാക്കിയുമാണ് രണ്ടാം തരംഗത്തെ സംസ്ഥാനം നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ, വിശേഷ ദിവസങ്ങളിൽ ആരാധനാലയത്തിൽ 40 പേരേ വരെ അനുവദിക്കും. എന്നാൽ പ്രവേശിക്കുന്നവർ, ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ എങ്കിലും എടുത്തവരായിരിക്കണം എന്ന് ആരാധനാലയത്തിലെ ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബാക്കിയുള്ള സാധാരണ ദിവസങ്ങളിൽ എല്ലാ ആരാധനാലയങ്ങളിലും 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം എന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അതെസമയം, വാക്സിന്‍ സംസ്ഥാനത്തിന് ലഭിക്കുന്ന രീതിയില്‍ വേഗത്തിലാക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും. ഇതില്‍ ജനങ്ങള്‍ നന്നായി സഹകരിച്ചാല്‍ മൂന്നാം തരംഗം ഒഴിവാക്കമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

Comments (0)
Add Comment