ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

സ്വന്തം ലേഖകൻ

തിരുവല്ല: ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ ഒന്നടങ്കം സ്വാഗതം ചെയ്ത കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. 2011ലെ ഹൈക്കോടതി വിധി പ്രകാരം സെന്‍സസ് പ്രകാരം ജനസംഖ്യ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഒരുതരത്തിലും ന്യൂനപക്ഷ വിദ്യാര്‍ത്ഥികൾക്ക് നഷ്ടപ്പെടാതെ ലഭിക്കും എന്നാണ് ഈ തീരുമാനത്തിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നാനാ വിഭാഗക്കാരുടെ അവകാശം നഷ്ടപ്പെടാതെയും ഏവർക്കും നീതിന്യായ വ്യവസ്ഥിതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മാതൃകാപരമാണെന്നും കെ.സി.സി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന ഉറപ്പാക്കിക്കൊണ്ടും എന്നാല്‍ നിലവില്‍ ലഭിക്കുന്നവര്‍ക്കു നഷ്ടങ്ങള്‍ ഉണ്ടാകാതെയും മറ്റു ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണം നടത്തണമെന്നും അധികൃതർ കൂട്ടിചേർത്തു.

Comments (0)
Add Comment