സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വൈറസ് തിരുവല്ലയിൽ സ്ഥിതികരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി.
പത്തനംതിട്ട ജില്ല, തിരുവല്ലയ്ക്ക് അടുത്ത് കടപ്രയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം, മെയ് 24ന് തിരുവല്ല കടപ്രയിൽ കൊവിഡ് സ്ഥിരീകരിച്ച നാലുവയസ്സുകാരന്റെ സ്രവ പരിശോധനയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. കോട്ടയം ഐ.സി.എച്ചിലെ ചികിത്സക്ക് ശേഷം ആശുപത്രി വിട്ട കുട്ടിയുടെ നില ഇപ്പോൾ തൃപ്തികരമാണ്. കുട്ടിയുടെ കുടുംബത്തിലെ 8 പേർ ഉൾപ്പെടെ വാർഡിൽ 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 ആയ കടപ്ര പഞ്ചായത്തിൽ കർശന നിരീക്ഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. സാധാരണഗതിയിൽ ഒരാളിൽ നിന്ന് 3 പേർക്കാണ് രോഗം വ്യാപിക്കുന്നതെങ്കിൽ ഡെൽറ്റാ വൈറസ് രോഗബാധിതന് 5 മുതൽ 10 പേർക്ക് വരെ രോഗം പരത്താൻ സാധിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രസ്താവിച്ചു

Comments (0)
Add Comment