പി.വൈ.സി.യുടെ അഭിമുഖ്യത്തിൽ പരിസ്ഥിതിദിന വൃക്ഷത്തൈകളുടെ വിതരണം ഉദ്ഘാടനം നടന്നു

കോട്ടയം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പി.വൈ.സി.യുടെ പരിസ്ഥിതിദിന വൃക്ഷത്തൈകളുടെ വിതരണം പി.വൈ.സി സംസ്ഥാന സെക്രട്ടറി ജെറി പൂവക്കാല, പി.വൈ.പി.എ കോട്ടയം മേഖലാ പ്രസിഡന്റ്‌ പാസ്റ്റർ ഷാൻസ് ബേബിക്കു നൽകി ആരംഭിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്. ഐക്യരാഷ്ട്രസഭ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിക്കുവാൻ ആരംഭിച്ചു.

Comments (0)
Add Comment