പിസിഐ കോഴിക്കോട് ജില്ല കമ്മിറ്റി കോവിഡ് ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തു

കോഴിക്കോട്: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) കോഴിക്കോട് ജില്ലാ കമ്മിറ്റി കോവിഡ് മൂലം സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം നൽകി. ജില്ലയിലെ 160 കുടുംബങ്ങൾക്കാണ് ധനസഹായം കൊടുത്തത്. ജില്ലയിലെ വടകര, പേരാമ്പ്ര, താമരശ്ശേരി, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി എന്നീ യൂണിറ്റുകളുടെ സഹകരണത്തോടെ ജില്ല പ്രസിഡൻറ് പാസ്റ്റർ ബാബു എബ്രഹാം, ജില്ല സെക്രട്ടറി പാസ്റ്റർ ജോണി ജോസഫ്, ജില്ലാ ട്രഷറർ സുരേഷ് ചാൾസ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായ വിതരണം നടത്തിയത്.

അർഹരായവരെ കണ്ടെത്തുവാൻ ജില്ലാ ജോയിൻറ് സെക്രട്ടറി വി.വി. ബാബു അതാത് യൂണിറ്റുകളുമായി ബന്ധപ്പെടുകയും ജില്ലാ വൈസ് പ്രസിഡൻറ് പാസ്റ്റർ റോയി ജോസഫ്, പാസ്റ്റർ ലാലു ലൂക്കോസ്,  ജയ്പോൾ എ.പി എന്നിവർ നേതൃത്വം നൽകയും ചെയ്തു. പി.സി.ഐ കോഴിക്കോട് ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായി പാസ്റ്റർ ടി.സി വർഗീസ്,  ടി.ടി. കുര്യാക്കോസ്, എം.സി. ദാസ്, ശശികുമാർ എന്നിവർ പ്രവർത്തിക്കുന്നു. ജില്ലയിലെ പേരാമ്പ്ര യൂണിറ്റിൽ പാസ്റ്റർ എം.എം. മാത്യു, പാസ്റ്റർ പൊന്നച്ചൻ എന്നിവരും വടകര യൂണിറ്റിൽ പാസ്റ്റർ ജോൺസൺ ജെ, പാസ്റ്റർ ഷിബി ജോർജ് എന്നിവരും താമരശ്ശേരി യൂണിറ്റിൽ  പാസ്റ്റർ ജെയിംസ് ജോൺ, പാസ്റ്റർ ഷിന്റോ പോൾ എന്നിവരും കോടഞ്ചേരി യൂണിറ്റിൽ പാസ്റ്റർ സജിമോൻ എൻ.പി, പാസ്റ്റർ പി.ടി തോമസ് എന്നിവരും നെല്ലിപ്പൊയിൽ യൂണിറ്റിൽ പാസ്റ്റർ സജിമോൻ ജേക്കബ്, പാസ്റ്റർ ഉല്ലാസ് വർഗീസ് എന്നിവരും പുതുപ്പാടി യൂണിറ്റിൽ പാസ്റ്റർ റിജു ജോബ്, പാസ്റ്റർ സജി വി.എം എന്നിവരുമാണ് നേതൃത്വം നൽകിയത്.

Comments (0)
Add Comment