കൊട്ടാരക്കര തെരിസ്മോസ് സ്റ്റഡി സെന്ററിന്റെ ഗ്രാജുവെഷൻ നടന്നു

കൊട്ടാരക്കര: ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് തിയോളജിക്കൽ അക്രെഡിറ്റേഷൻ (IATA, USA) ഉള്ള ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ തെരിസ്‌മോസ് സ്റ്റഡി സെന്ററിന്റെ ഗ്രാജുവെഷൻ മീറ്റിംഗ് കൊട്ടാരക്കര അമ്പലനിരപ്പ് സീയോൻ ഐ.പി.സി സഭയിൽ നടന്നു. ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ ചെയർമാൻ പാസ്റ്റർ അജു മാത്യൂസ് ജേക്കബ് ബിരുദധാരികളായ ബിബിൻ തോമസ്, ലിബിൻ ബിജു, ജിൻസി രാജൻ, ആനി കുരിയാക്കോസ്, ലിബി ബിജു എന്നിവർക്ക് സർട്ടിഫിക്കറ്റ് നൽകി. കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ എം.പി തോമസ് യോഗത്തിൽ പ്രസംഗിച്ചു. ഐ.പി.സി കൊട്ടാരക്കര സെന്റർ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു അദ്ധ്യക്ഷനായിരുന്നു. ഐ.പി.സി കൊട്ടാരക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡാനിയേൽ ജോർജ് ബിരുദധാരികളെ സമർപ്പിച്ചു പ്രാർത്ഥിച്ചു. പാസ്റ്റർ പ്രതീഷ് ആന്റണിയാണ് കൊട്ടാരക്കര തെരിസ്‌മോസ് സ്റ്റഡി സെന്ററിനു നേതൃത്വം നൽകുന്നത്.
ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ് പുതിയതായി മലബാറിലും, ഡൽഹി-എൻ.സി.ആറിലും, സൗദി അറേബ്യയിലും, ഫുജറയിലും തെരിസ്മോസ് സ്റ്റഡി സെന്ററുകൾ ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ നാട്ടിലും സ്റ്റഡി സെന്ററുകൾ ആരംഭിക്കുവാൻ ബന്ധപ്പെടുക.9544322533

Comments (0)
Add Comment