ലോക്ഡൗൺ തുടങ്ങി; റോഡുകളിൽ കർശന പരിശോധന

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിലവിൽവന്നു. പ്രത്യേകമായി വിന്യസിച്ച 25,000 പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്തുടനീളം ലോക്ഡൗണ്‍ നിർദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. മുതിര്‍ന്ന ഓഫിസര്‍മാര്‍ നേതൃത്വം നല്‍കും. ഇൗമാസം 16 വരെയാണ് നിയന്ത്രണങ്ങൾ.

ജി​ല്ല അ​തി​ർ​ത്തി​ക​ളി​ലും പ്ര​ധാ​ന ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​ക​വാ​ട​ങ്ങ​ളി​ലും പൊ​ലീ​സ് ചെ​ക്​​പോ​സ്​​റ്റു​ക​ൾ സ്ഥാ​പി​ച്ചാ​ണ്​ പ​രി​ശോ​ധ​ന. ന​ഗ​ര​ങ്ങ​ളി​ൽ എ​ല്ലാ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലും പ​രി​ശോ​ധ​ന നടക്കുന്നുണ്ട്​. അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തു​ന്ന​വരെ കണ്ടെത്തി തിരിച്ചയച്ചു. ഇത്തരക്കാർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​ം. വാ​ഹ​ന​ങ്ങ​ൾ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ം. ക​ട​ക​ൾ തുറന്നിട്ടുണ്ടെങ്കിലും ഉപഭോക്​താക്കൾ പതിവിലും വളരെ കുറവാണ്​. ഹോംഡെലിവറിക്കാണ്​ പ്രാമുഖ്യം നൽകുക. വൈ​കീ​ട്ട്​ 7.30ന്​ ​കടകൾ അ​ട​യ്​​ക്ക​ണം. ​

െപാ​തു​ഗ​താ​ഗ​ത​മി​ല്ലാത്തതിനാൽ ആളുകൾ നഗരത്തിലെത്തുന്നത്​ കുറയും. ച​ര​ക്കു​ഗ​താ​ഗ​ത​ത്തിനും അ​വ​ശ്യ സ​ർ​വി​സു​ക​ൾ​ക്കും​ മാ​ത്ര​മേ അ​നു​മ​തിയുള്ളൂ. ​​​മിക്കസ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ൾ​ക്കും​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്​.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമെ പഴം, പച്ചക്കറി, മത്സ്യം, ഇറച്ചി വിൽപനശാലകളും ബേക്കറികളും തുറന്നിട്ടുണ്ട്. അതേസമയം, തട്ടുകടകൾക്ക് അനുമതിയില്ല. ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവക്ക് ഒന്നിടവിട്ട ദിനങ്ങളിൽ മാത്രമാണ് പ്രവർത്തന അനുമതി. റസ്റ്റാറൻറുകൾക്ക് രാവിലെ മുതൽ വൈകീട്ടുവരെ പാർസൽ, ഹോം ഡെലിവറി നടത്താം. അന്തർജില്ല യാത്രകൾ പരമാവധി ഒഴിവാക്കണം.

അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകുന്നവർ പൊലീസിൽനിന്ന് മുൻകൂട്ടി പാസ് വാങ്ങണം.

അടിയന്തര യാത്രക്ക് പാസ് അനുവദിക്കുന്ന പൊലീസ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. ജില്ലാ പൊലീസ് മേധാവിമാരുടെ വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. മൊബൈലിലോ ഇ-മെയിലിലോ പാസ് ലഭിക്കും.

കോവിഡ് തീവ്രവ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന് ചേരും. രാവിലെ 11നാണ് വീഡിയോ കോൺഫറൻസിങ്. സംസ്ഥാനത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 4 ലക്ഷവും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 10 ലക്ഷവും കടന്നു.  

Comments (0)
Add Comment