സംസ്ഥാനത്ത് ലോക്ഡൗണിന്റെ മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: മേയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഓഫീസിൽ നിന്ന് അറിയിച്ചു. മിനിലോക്ഡൗണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനാകുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മാത്രം നാൽപതിനായിരത്തിലേറെ രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 25.69 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ശ്രമം.

ലോക്ഡൗൺ മാർഗനിർദേശങ്ങൾ

  • പൊതുഗതാഗതം പാടില്ല
  • ട്രെയിൻ, വിമാനം മുടങ്ങില്ല
  • അനാവശ്യമായി പുറത്തിറങ്ങരുത്
  • പുറത്തിറങ്ങാൻ സത്യവാങ്മൂലം വേണം
  • ഹോട്ടലിൽ പാഴ്സൽ മാത്രം
  • കടകൾ തുറക്കും (6am-7.30 pm)
  • ബേക്കറി തുറക്കും (6am-7.30 pm)
  • വർക്ഷോപ്പുകൾ തുറക്കും
  • ബാങ്കുകൾ ഒരു മണിവരെ
  • വിവാഹത്തിന് 20 പേർ മാത്രം
  • സംസ്കാരച്ചടങ്ങിൽ 20 പേർ മാത്രം
  • ആരാധനാലയങ്ങൾ അടച്ചിടണം
  • കൊച്ചി മെട്രോ സർവീസ് ഇല്ല
  • വാക്സിനെടുക്കാൻ പോകാം
  • യോഗങ്ങളും കൂട്ടായ്മയും പാടില്ല
Comments (0)
Add Comment