മേയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂർണ്ണസമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മേയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്‌ഡൗൺ ഏർപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഓഫീസിൽ നിന്ന് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗവ്യാപനം
നിയന്ത്രണ വിധേയമാക്കാനാണ് നീക്കം.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

മിനിലോക്ഡൗണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനാകുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മാത്രം നാൽപതിനായിരത്തിലേറെ രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 25.69 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ശ്രമം.

Comments (0)
Add Comment