എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കിയ ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നാല്‍ മതി; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കിയ ശേഷം മാത്രം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ തീരുമാനമനുസരിച്ച് പുതിയ അധ്യയന വര്‍ഷം ജൂണില്‍ ആരംഭിക്കുമെങ്കിലും ക്ലാസുകള്‍ ഓണ്‍ലൈൻ തന്നെ ആയിരിക്കും. ഹൈസ്‌കൂള്‍ ക്ളാസുകള്‍ ഈ മാസം അവസാനത്തോടെ ഓണ്‍ലൈനായി ആരംഭിക്കും. വാക്സിന്‍ നല്‍കാതെ കുട്ടികളെ കൂട്ടം കൂടാന്‍ അനുവദിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്.

Comments (0)
Add Comment