യുപിഎഫ് മെഗാ ബൈബിൾ ക്വിസ് എക്സാം ബോർഡ് രൂപീകരിച്ചു

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (യുപിഎഫ്) ന്റെ പതിനൊന്നാമത് മെഗാ ബൈബിൾ ക്വിസ് എക്സാം ബോർഡ് രൂപീകരിച്ചു. പാസ്റ്റർ കെ പി ബേബി (ചീഫ് എക്സാമിനർ), പാസ്റ്റർ പ്രതീഷ് ജോസഫ് (അസിസ്റ്റന്റ് എക്സാമിനർ), ബ്രദർ പി. ആർ.ഡെന്നി (രജിസ്ട്രാർ), ബ്രദർ പി.സി. ഡെന്നി (ചീഫ് കോർഡിനേറ്റർ), പാസ്റ്റർ ലാസർ മുട്ടത്ത് (നോർത്ത് സോൺ കോഡിനേറ്റർ), പാസ്റ്റർ സി.യു. ജെയിംസ് (വെസ്റ്റ് സോൺ കോഡിനേറ്റർ), ബ്രദർ.ഷിജു പനക്കൽ (സെൻട്രൽ സോൺ കോഡിനേറ്റർ) എന്നിവരോടൊപ്പം പാസ്റ്റർ അനീഷ് ഉലഹന്നാൻ (യുപിഎഫ് ജനറൽ പ്രസിഡന്റ്), പാസ്റ്റർ സന്തോഷ് മാത്യു (ജനറൽ സെക്രട്ടറി) എന്നിവർ അടങ്ങിയ സമിതി ആണ് നിലവിൽ വന്നത്. നവംബർ ആദ്യവാരം പ്രാഥമിക റൗണ്ട് പരീക്ഷയും 2022 ജനുവരി 26 ന് ഫൈനൽ റൗണ്ട് പരീക്ഷയും നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലുമായി നൂറ്റമ്പതോളം പ്രാഥമിക പരീക്ഷസെന്ററുകളിലായി ഇത്തവണ പരീക്ഷ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

വിവിധ ജില്ലകളിൽ സെന്ററുകൾ രൂപീകരിക്കുന്നതിനും, പരീക്ഷ നടത്തിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക.
ചീഫ് എക്സാമിനർ: 70254 42444.
അസിസ്റ്റന്റ് എക്സാമിനർ: 86065 56907.
രജിസ്ട്രാർ: 98461 60704
ചീഫ് കോ-ഓർഡിനേറ്റർ: 95447 98373.

Comments (0)
Add Comment