കോവിഡ്; സംസ്ഥാനത്ത് ഇന്നു മുതൽ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്  രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, പുതിയ നിയന്ത്രണങ്ങളുമായി കേരള സർക്കാർ. ഇന്നു മുതൽ പൊലീസ് പരിശോധന കർശനമാക്കും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. മാസ്ക് – സാമൂഹിക അകലം കൃത്യമായി പാലിക്കാൻ എല്ലാ ജനങ്ങളോടും നിർദ്ദേശം.

തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കാനും കോർ- കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാർക്കും കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷൻ വർധിപ്പിക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്റുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. ഇന്നലെ മാത്രം സംസ്ഥാനത്ത് 3500 ആയി കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയുണ്ടായി. ഒരു ഇടവേളക്ക് ശേഷമാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോവിഡ് കേസുകള്‍ ഉയരുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.

Comments (0)
Add Comment