മുന്നൂറിൽ അധികം പേർ സ്റ്റാനപ്പെട്ട “ഫെസ്റ്റിവൽ ഓഫ് ബാപ്റ്റിസം” കോവളത്ത് നടന്നു

തിരുവനന്തപുരം: ഈ മാസം 4-ാം തീയതി കോവളം ബീച്ചിൽ നടന്ന ചരിത്ര സ്നാന ശുശ്രൂഷയിൽ 300-ൽ അധികം പേർ സ്നാനമേറ്റു. “ഫെസ്റ്റിവൽ ഓഫ് ബാപ്റ്റിസം” എന്ന പേരിലാണ് സംഘാടകർ ഈ ശുശ്രൂഷ സംഘടിപ്പിച്ചത്. കേരള ചരിത്രത്തിൽ ആദ്യമായി നടന്ന ഈ കൂട്ടസ്‌നാനം പെന്തെക്കോസ്തു ചരിത്രത്തിലെ ആവേശകരമായ ദൃശ്യങ്ങൾ ആണ് സമ്മാനിച്ചത്. നൂറിൽ പരം സഭാദ്ധ്യക്ഷന്മാർ പങ്കാളികളായ ഈ ധന്യ സംഭവത്തിന് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.

കോവളത്ത് ഹവ്വാ ബീച്ചിൽ സീ റോക് ഹോട്ടലിന്നോട് ചേർന്നുള്ള സ്ഥലത്താണ് സ്നാനം നടന്നത്. പ്രമുഖ പെന്തെക്കോസ്തു സഭകളുടെയും ന്യൂ ജെനറേഷൻ സഭകളുടെയും പാസ്റ്റേഴ്സും വിശ്വാസികളും പങ്കെടുത്ത സ്നാന ശുശ്രൂഷയ്ക്ക് ബ്രദർ അനു ജേക്കബ്, പാസ്‌റ്റർമാരായ ബിജു ഡൊമനിക്, ഷിബു ജഗതി, അനീഷ് കട്ടപ്പന, ജേക്കബ് ജി പോൾ, അനിൽ ബെന്നിസൻ, അരവിന്ദ് മോഹൻ, സണ്ണി ജോൺ കോവളം എന്നിവർ  നേതൃത്വം നൽകി

Comments (0)
Add Comment