ഐപിസി മലബാർ സൗത്ത് സോൺ സീലിംഗ് ഫാനുകൾ വിതരണം ചെയ്തു

പാലക്കാട്: ഐപിസി മലബാർ സൗത്ത് സോണിൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ 110 പാഴ്സനേജുകളിലേക്ക് സീലിംഗ് ഫാനുകൾ വിതരണം ചെയ്തു. ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി കുഞ്ഞച്ചൻ വാളകം ചാരിറ്റി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സീലിംഗ് ഫാനുകൾ സ്പോൺസർ ചെയ്ത ഡോ. ജോൺ എസ് മരത്തിനാൽ മുഖ്യ സന്ദേശം നൽകി. സോണൽ പ്രസിഡൻ്റ് പാസ്റ്റർ ജിമ്മി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

പാലക്കാട് സോണൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ രാജൻ ഈശായി, സെക്രട്ടറി പാസ്റ്റർ ബിനു കെ., ജോയിന്റ് സെക്രട്ടറി ഫിന്നി ജോൺ, ട്രഷറർ ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി. സംസ്ഥാന കൗൺസിലംഗങ്ങളായ പാസ്റ്റർ ചാക്കോ ദേവസ്യ, പി. വി. മാത്യു, എബ്രഹാം വടക്കേത്ത് എന്നിവർ ആശംസകളറിയിച്ചു.

Comments (0)
Add Comment