ഐ.പി.സി നേര്യമംഗലം സെന്ററിന് പുതിയ ഭരണസമിതി

നേര്യമംഗലം: ഐ.പി.സി നേര്യമംഗലം സെന്ററിന് 2021-22 വർഷത്തെ  പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. മാർച്ച് 28-ാം തീയതി പൈങ്ങോട്ടൂർ കുര്യാക്കോസ് മെമ്മോറിയൽ ഹാളിൽ  നടന്ന പൊതുയോഗത്തിൽ ആണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.

പുതിയ ഭരണസമിതി: പാസ്റ്റർ സണ്ണി മാത്യു (പ്രസിഡന്റ്), പാസ്റ്റർ വൽസൺ പീറ്റർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ സിബി മാത്യു (സെക്രട്ടറി), ജോബി എബ്രഹാം (ജോ.സെക്രട്ടറി), എൽദോസ് എബ്രഹാം (ട്രഷറാർ) എന്നിവർ ഉൾപ്പെടുന്ന 21 അംഗ കമ്മിറ്റിയാണ് പുതിയ ഭരണസമിതി.

Comments (0)
Add Comment