ഐപിസി വെമ്പായം ഏരിയയ്ക്ക് പുതിയ ഭാരവാഹികൾ

നാലാഞ്ചിറ: ഐപിസി വെമ്പായം ഏരിയയുടെ 2021-22 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. മാർച്ച് 21-ാം തീയതി ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ് സെന്ററിൽ വെച്ചു നടന്ന പൊതുയോഗത്തിൽ ആണ് പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്.

പുതിയ ഭാരവാഹികൾ: പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (പ്രസിഡൻറ്), വെസ്ലി വർഗീസ്, എം.ജെ ഷാജി (വൈസ് പ്രസിഡന്റുമാർ), പാസ്റ്റർ കെ.പി രാജൻ (സെക്രട്ടറി), പാസ്റ്റർ കെ. എസ് ബൈജു, മാത്യൂ വർഗീസ് (ജോയിന്റ് സെക്രട്ടറിമാർ), ബ്രദർ ജി. സ്വരൂപ് (ട്രഷറർ).

Comments (0)
Add Comment