കരിയംപ്ലാവ് കൺവൻഷന്‌ ഇന്ന് തുടക്കം

റാന്നി : WME  69-മത് കരിയംപ്ലാവ് കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു.  WME ജനറൽ പ്രസിഡന്റ് റവ.ഡോ. ഓ എം രാജുക്കുട്ടി ഉദ്ഘാടനം  ചെയ്യും. ജനറൽ സെക്രട്ടറി പാ. കെ എം പൗലോസ് അധ്യക്ഷത വഹിക്കും. കൺവൻഷൻ ഗീതങ്ങളുടെ പ്രകാശനം രാജു എബ്രഹാം MLA നിർവഹിക്കും. പാസ്റ്റർ ഒ എം രാജുക്കുട്ടി രചിച്ച “മരുവാസവും തിരുനിവാസവും” എന്ന പുസ്തകത്തിന്റെ പ്രകാശനം പാ. രാജു ആനിക്കാട് നിർവഹിക്കും. കൺവൻഷൻ സംഗീത വിഭാഗമായ  സെലെസ്റ്റിയൽ  റിഥം ബാൻഡ് ഗാനശുശ്രൂഷക്കു നേതൃത്വം നൽകും. കൺവൻഷന്റെ വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ മോനിസ് ജോർജ്, ജോൺസൻ ഡാനിയേൽ, അലക്സ് വെട്ടിക്കൽ, ടോമി ജോസഫ്, വിൽ‌സൺ ജോസഫ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
12ന് നടക്കുന്ന സഹോദരി സമ്മേളനം സൂസൻ രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും.
13ന് നടക്കുന്ന സൺഡേസ്‌കൂൾ യുവജന സമ്മേളനം സൺഡേസ്‌കൂൾ ഡയറക്ടർ പ്രൊഫ.ഡോ. എം കെ സുരേഷ് ഉദ്ഘാടനം ചെയ്യും. യൂത്ത് ഡയറക്ടർ രാജൻ മാത്യു അധ്യക്ഷത വഹിക്കും. സൺഡേസ്‌കൂൾ സെക്രട്ടറി നിബു അലക്സാണ്ടർ, യൂത്ത് സെക്രട്ടറി സതീഷ് തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും.
ശനിയാഴ്ച്ച 2മണിക്ക്  നടക്കുന്ന മിഷനറി-പ്രധിനിധി സമ്മേളനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനത്തുനിന്നുള്ള WME പ്രതിനിധികൾ,  ശുശ്രൂഷകന്മാർ, റീജിയൺ ഡയറക്ട്ടേഴ്സ് എന്നിവർ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന സാംസ്കാരിക പൊതുസമ്മേളനത്തിൽ മന്ത്രിമാർ, എം എൽ എ മാർ, എം പി മാർ, എന്നിവർ പങ്കെടുക്കും.
 കൺവൻഷൻ 14ന് സമാപിക്കും.
Comments (0)
Add Comment