ഇന്ന് ദേശിയ രക്ത ദാന ദിനം

ഇന്ന് നമ്മുടെ രാഷ്ട്രം ദേശിയ രക്ത ദാന ദിനമായി കണക്കാക്കുന്നു. 1975 മുതലാണ് ഈ ദിനം ആചരിക്കപെടുന്നത്.രക്തദാനത്തിന്റെ മഹത്വവും അതിന്റെ അനിവാര്യതയും സമൂഹത്തിനെ ബോധവാൻമാരാക്കുവാനാണ് ഈ ദിവസത്തിന്റെ പ്രത്യേകത.ഒരു ദൈവ പൈതൽ എന്ന നിലയ്ക്ക് നമ്മെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു, തന്റെ ചങ്കിലെ അവസാന തുള്ളി ചോര വരെ നല്കിയിട്ടാണ് നമ്മെ ശത്രുവായ പിശാചിൽ നിന്നും വീണ്ടെടുത്തത്.
തിരുവചനത്തിൽ നാം വായിക്കുന്നത് പോലെ നന്മ ചെയ്യുന്നതിൽ നാം ഒരിക്കലും മടിപ്പുള്ളവരായി തീരാതെ. രക്ത ദാനം എന്ന പുണ്യ കർമ്മത്തെ നമ്മുക്ക് പ്രോത്സാഹിപ്പിച്ച്, വരും തലമുറയ്ക്ക് ഒരു മാതൃക ആകാം.

എന്തെന്നാൽ ക്രിസ്തു നമ്മളെ ഇവിടെ ആക്കിയിരിക്കുന്നത്, ഈ ദേശത്തിന്റെ കാവൽകരായല്ലോ !!!!

Comments (0)
Add Comment