ടിക് ടോക്കിന് ഇന്ത്യയിൽ വിലക്ക്; പ്ലേസ്റ്റോറില്‍ നിന്ന് നീക്കും

ന്യൂഡൽഹി: ജനപ്രിയ സാമൂഹികമാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഗൂഗിളിന്റെ വിലക്ക്. ഈ ആപ്പ് നീക്കം ചെയ്യണമെന്ന് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിൾ ഇതിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്.

കോടതി നിർദേശം ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം ഗൂഗിൾ, ആപ്പിൾ എന്നീ ടെക് ഭീമന്മാർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക് നീക്കുന്നതായി ഗൂഗിൾ അറിയിച്ചത്. എന്നാൽ, ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇപ്പോഴും ടിക് ടോക്ക് ലഭ്യമാണ്.
ഒട്ടേറെ ക്രമസമാധാന പ്രശ്നങ്ങൾ ഇതിലൂടെ ഉണ്ടാകുന്നുണ്ടെന്നും കാണിച്ചാണ് ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഏപ്രിൽ മൂന്നിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

യുവാക്കളും കൗമാരക്കാരുമാണ് ടിക് ടോക്കിന്റെ പ്രചാരകരിലേറെയും. വീഡിയോ ചിത്രീകരണം, എഡിറ്റിങ്, അപ്ലോഡിങ്, ഷെയറിങ് തുടങ്ങിയവ അനായാസം നടത്താമെന്നതാണ് ടിക് ടോക്കിനെ ജനപ്രിയമാക്കുന്നത്

Comments (0)
Add Comment