നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ പരമാവധി വേഗതയുടെ പട്ടികയുമായി കേരള പോലീസ്.

നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ പരമാവധി വേഗതയുടെ പട്ടികയുമായി കേരള പോലീസ്. മോട്ടോർ വെഹിക്കിൾ ആക്ട് 129 വകുപ്പില്‍ പറയുന്നവിധത്തില്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും തലയ്ക്കുള്ള കവചമായ ഹെല്‍മെറ്റ് ചിന്‌സ്ട്രാപ്പിട്ടു ധരിക്കേണ്ടതാണെന്ന് കേരളപോലീസ് ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നു. മാത്രമല്ല, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയുള്ള ഒരു വാഹനം ഒരു പ്രതലത്തിലിടിക്കുമ്പോൾ 12 നില കെട്ടിടത്തില്‍ നിന്ന് താഴെ വീഴുന്ന ആഘാതമുണ്ടാക്കും മെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഹെൽമെറ്റിനുള്ളിലെ ഇപിഎസ് ഫോം ആഘാതം തലയില്‍ എത്തുന്നത് കുറയ്ക്കുന്നതിനാല്‍ ഗുണനിലവാരമുള്ള ഹെൽമെറ്റ് മാത്രം ധരിക്കുക. അതോടൊപ്പം, ടൂ വീലര്‍/ത്രീ വീലര്‍ എന്നിവ ഓടിക്കുന്നവരും, കാല്‍നടയാത്രക്കാരും വലിയ വാഹനങ്ങളില്‍ നിന്നും ഗതാഗത മര്യാദ തികച്ചും അര്‍ഹിക്കുന്നവരാണ്.

എന്നാല്‍, അവരെ ഭയപ്പെടുത്താതെയും അപകടങ്ങളില്‍പ്പെടുത്താതെയും വേണം വാഹനംഓടിക്കേണ്ടതെന്നും, കൂടാതെ, വളരെ പെട്ടെന്ന് റൈറ്റ് ടേണുകളും യൂ ടേണുകളും ചെയ്യുക, അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുക എന്നീ സമയങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതെന്നും പൊലീസ് അറിയിക്കുന്നു.ചില പ്രത്യേക സ്ഥലങ്ങളിലോ സാഹചര്യങ്ങളിലോ താത്കാലികമായ വേഗത മുന്നറിയിപ്പ് ബോര്‍ഡുകള്‍ ശ്രദ്ധിക്കുകയും അതില്‍ പറഞ്ഞിരിക്കുന്ന വേഗത അനുസരിച്ചു വാഹനമോടിക്കേണ്ടതുമാണെന്നും പോലീസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

● മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയുള്ള ഒരു വാഹനം ഒരു പ്രതലത്തിലിടിക്കുമ്പോള്‍ 12 നില കെട്ടിടത്തില്‍ നിന്ന് താഴെ വീഴുന്ന ആഘാതമുണ്ടാക്കും എന്ന് ഓര്‍ക്കുക.

● MV Act 129 വകുപ്പില്‍ പറയുന്നവിധത്തില്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും തലയ്ക്കുള്ള കവചമായ ഹെല്‍മെറ്റ് ചിന്‌സ്ട്രാപ്പിട്ടു ധരിക്കേണ്ടതാണ്. അതുവഴി തലയ്ക്കുള്ള ആഘാതം ഗണ്യമായി കുറയ്ക്കാവുന്നതാണ്. അറിയുക ഹെല്‌മെറ്റിനുള്ളിലെ EPS ഫോം ആഘാതം തലയില്‍ എത്തുന്നത് കുറയ്ക്കും. അതിനാല്‍ ഗുണനിലവാരമുള്ള (ISO Mark) ഹെല്‌മെറ്റ് മാത്രം ധരിക്കുക.

● ടൂ വീലര്‍/ത്രീ വീലര്‍ എന്നിവ ഓടിക്കുന്നവരും, കാല്‍നടയാത്രക്കാരും വലിയ വാഹനങ്ങളില്‍ നിന്നും ഗതാഗത മര്യാദ തികച്ചും അര്‍ഹിക്കുന്നവരാണ്. അവരെ ഭയപ്പെടുത്താതെയും അപകടങ്ങളില്‍പ്പെടുത്താതെയും വേണം വാഹനംഓടിക്കേണ്ടത്.

● വളരെ പെട്ടെന്ന് Right Turn കളും U-Turn കളും ചെയ്യുക, അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുക എന്നീ സമയങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്.

● ചില പ്രത്യേക സ്ഥലങ്ങളിലോ/സാഹചര്യങ്ങളിലോ താത്കാലികമായ വേഗത മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കുകയും അതിൽ പറഞ്ഞിരിക്കുന്ന വേഗത അനുസരിച്ചു വാഹനമോടിക്കേണ്ടതുമാണ്.

 

[wpdevart_like_box profile_id=”2029202910649464″ animation_efect=”none” show_border=”show” border_color=”#dd3333″ stream=”hide” connections=”show” width=”1000″ height=”300″ header=”big” cover_photo=”show” locale=”en_US”]

Comments (0)
Add Comment