സി ഇ എം ഗുജറാത്ത് സെന്റർ വിർച്വൽ ക്യാമ്പിനു തുടക്കമായി

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന വിർച്വൽ ക്യാമ്പ് ഇന്നലെ ആരംഭിച്ചു. ‘ദൈവത്തിനായി ജീവിക്കുക’ എന്നതാണ് ചിന്താവിഷയം. ആദ്യ ദിവസം കിഡ്സ് ക്യാമ്പ് ആയിരുന്നു. പാസ്റ്റർ റെനി വെസ്ലി, ലിൻസ ബെഞ്ചമിൻ & ടീം വ്യത്യസ്ത പ്രോഗ്രാമുകൾ അവതരിപ്പിച്ചു.
ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിലാണ് ക്യാമ്പ് നടക്കുന്നത്.
ഇന്നും നാളെയും വിഷയാധിഷ്ഠിത ക്ലാസ്സുകൾ, ഇന്ററാക്ടീവ് സെഷൻ, മിഷൻ ചലഞ്ച് തുടങ്ങിയവ ഉണ്ടായിരിക്കും. സി ഇ എം ഗുജറാത്ത് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഗിരീഷ് കുമാർ പ്രാരംഭ പ്രാർത്ഥന നടത്തി. ശാരോൻ ഗുജറാത്ത് സെന്റർ സെക്രട്ടറി പാസ്റ്റർ വി എ അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ഹാരിസൻ മോസസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സി ഇ എം ഗുജറാത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം സ്വാഗതം ആശംസിച്ചു. ശാരോൻ കർണാടക-തെലുങ്കാന റീജിയൻ പ്രസിഡന്റ് പാസ്റ്റർ റ്റി സി ചെറിയാൻ, നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി പാസ്റ്റർ വി പി കോശി, സൺഡേ സ്‌കൂൾ ജനറൽ സെക്രട്ടറി ബ്രദർ കെ തങ്കച്ചൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ രാജു വില്യം സമാപന പ്രാർത്ഥന നടത്തി. ഇന്ന്
ശാരോൻ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്,
ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി, പാസ്റ്റർ ജോ തോമസ്‌ ബാംഗ്ലൂർ എന്നിവർ പ്രസംഗിക്കും. നാളെ
ശാരോൻ ഫെല്ലോഷിപ്പ് ചർച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ്, പാസ്റ്റർ മെർലിൻ ജോണ് ഓസ്ട്രേലിയ


തുടങ്ങിയവരും പ്രഭാഷണം നടത്തും. ഇവരെ കൂടാതെ വിവിധ സഭാ നേതാക്കന്മാരും പുത്രികാ സംഘടന പ്രവർത്തകരും ക്യാമ്പിനെ അഭിസംബോധന ചെയ്തു സംസാരിക്കും. ഇമ്മാനുവേൽ കെ ബി, പ്രത്യാശ് പ്രഭ തുടങ്ങിയവർ ഇന്നും നാളെയും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സി ഇ എം ഗുജറാത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെക്രട്ടറി പാസ്റ്റർ റോബിൻ പി തോമസ് തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു. ക്യാമ്പ് നാളെ സമാപിക്കും.
Zoom id: 82910487552
Pass code: 2021
Comments (0)
Add Comment