ഇന്ത്യ ഇനി അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ഒപ്പം അഭിമാനത്തോടെ തലയുയർത്തി ബഹിരാകാശം വാഴും, ജിസാറ്റ് 7 വിക്ഷേപണം വിജയകരം;

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 7ന്റെ വിക്ഷേപണം വിജയം. അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ഒപ്പം ബഹിരാകാശം വാഴാൻ ഇനി ഇന്ത്യയും ഒപ്പം .

ഭൂമിയിൽ നിന്ന് 35,000 കിമി അകലെയുള്ള ഭ്രമണപഥത്തിൽ ജി സാറ്റ് 7എ എത്തിച്ചേർന്നു. സൈനികാവശ്യത്തിനുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്. തദ്ദേശീയമായ ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുള്ള ജിഎസ്എൽവിയുടെ ഏഴാമത് വിക്ഷേപണമാണ് ജി സാറ്റ് 7 എ .

ബഹിരാകാശത്ത് ഭൂമിയില്‍ നിന്ന് 35000 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ സദാ നിരീക്ഷിച്ച് സുരക്ഷാ കവചമൊരുക്കാന്‍ സഹായിക്കുകയാണ് ജി സാറ്റ് 7എയുടെ ദൗത്യം. അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളുള്ള ഉപഗ്രഹം ബഹിരാകാശത്ത് വ്യോമസേനയുടെ വാര്‍ത്താ വിനിമയ സ്റ്റേഷനായി പ്രവര്‍ത്തിക്കും. ജി സാറ്റ് 7 എ യുടെ സേവനങ്ങളില്‍ ഏറിയ പങ്കും വ്യോമസേനയ്ക്ക് മാത്രമായിരിക്കും. ഇതിലെ ഉപകരണങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

Comments (0)
Add Comment