ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാക്കും, ഡല്‍ഹിയില്‍ തകര്‍ത്ത പള്ളി പുനർനിർമ്മിക്കും; അരവിന്ദ് കേജരിവാള്‍

സ്വന്തം ലേഖകൻ

ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍, 10 വര്‍ഷത്തിലേറെയായി കൂടിവരുന്ന ദൈവാലയമാണ്, കഴിഞ്ഞ ജൂലൈ 12ന് അധികൃതർ തകർത്തത് .

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിൽ ഛത്തര്‍പുര്‍ അന്ധേരിയ മോഡില്‍ ക്രൈസ്തവ പള്ളി തകര്‍ത്ത സംഭവത്തെ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. പൊളിച്ച പള്ളി ഉടൻ തന്നെ പുനഃസ്ഥാപിക്കാനും, അതിനോടൊപ്പം ക്രൈസ്തവ ജനതയ്ക്ക് നീതി ലഭ്യമാക്കാനും, തന്നാൽ ആവുംവിധം പരമാവധി ശ്രമിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പള്ളി നഷ്ടപ്പെട്ട വിശ്വാസികളോട് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അപ്പോൾ തന്നെ പള്ളി പൊളിച്ചത് ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ബ്ലോക്ക് വികസന (ഡി.ഡി.എ) അധികൃതര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. എന്നാൽ, ഉടനെ തന്നെ ഡി.ഡി.എ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യുകയും, സംഭവത്തിന്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സഭയുടെ ഫാരിദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്‌ചയിലാണ് മുഖ്യമന്ത്രിയുടെ ഈ വാഗ്ദാനം.

ഏകദേശം 2000ത്തോളം വിശ്വാസികള്‍ കഴിഞ്ഞ 10 വര്‍ഷമായി കൂടിവരുന്ന ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയാണ്, കഴിഞ്ഞ ജൂലൈ 12ന് തകർത്തത്.

Comments (0)
Add Comment