പാസ്റ്റർ സജിമോൻ ബേബി, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ

മലബാർ : ദുരിതബാധിതർക്കും പ്രയാസമനുഭവിക്കുന്നവർക്കും അടിയന്തര സഹായമെത്തിക്കുവാനായി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിൽ ചാരിറ്റി ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചു. പ്രഥമ ഡയറക്ടറായി കൊട്ടാരക്കര പനവേലി ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനും ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കേരള മിഷൻ ഡയറക്ടറുമായ പാസ്റ്റർ സജിമോൻ ബേബിയെ എക്സിക്യൂട്ടീവ് കമ്മറ്റി നിയമിച്ചു.

അദ്ദേഹത്തോടൊപ്പം വിവിധ ഡിസ്ട്രിക്ട് കൗൺസിലുകളിൽ നിന്നും പാസ്റ്റർമാരായ സിജു സ്കറിയ (മലബാർ), ഡേവിഡ് ബെഞ്ചമിൻ (സതേൺ), ആൻ്റണി രാജൻ (തമിഴ്), ആർ. സോളമൻ (സെൻട്രൽ), യൂനുസ് സാമുവൽ (ആന്ധ്രപ്രദേശ്), ജീവൻ ധാലെ (മഹാരാഷ്ട്ര), എൻ.ബി. ജോഷി (വെസ്റ്റേൺ) എന്നിവരും പുതിയ സമിതിയിലേക്ക് നിയമിക്കപ്പെട്ടിട്ടുണ്ട്.

കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയുമാണ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിലിൻ്റെ ഭൂമി ശാസ്ത്ര അതിർത്തിയായി തിട്ടപ്പെടുത്തിയിട്ടുള്ളത്.

അഞ്ചൽ, ഇടമുളക്കൽ സ്വദേശിയായ പാസ്റ്റർ സജിമോൻ ബേബി കൊട്ടാരക്കര സെക്ഷൻ പ്രെസ്ബിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ സോഫി സജിമോൻ

മക്കൾ ജോയൽ, ഏബെൽ .

ഡോ. വി.ടി. എബ്രഹാം സൗത്ത് ഇന്ത്യാ അസംബ്ലീസ് ഗോഡ് ജനറൽ സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഒട്ടുമിക്ക പുത്രികാ സംഘടനകളും ജനറൽ കൗൺസിലിനു കീഴിൽ രൂപീകരിപ്പെടുന്നത്. സൺഡേസ്കൂൾ, യൂത്ത് ഡിപ്പാർട്ട്മെൻ്റ്, വിമൻസ് മിനിസ്ട്രി, മിഷൻസ് മുതലായവയാണ് മുൻകാലങ്ങളിൽ ആരംഭിച്ചവ.
മലയാളം ഡിസ്ട്രിക്ടിൽ നിന്നുള റവ. ഡോ. കെ.ജെ. മാത്യുവാണ് ജനറൽ സെക്രട്ടറി.

പാസ്റ്റർ സജിമോൻ ബേബിയുടെ ചുമതലയിൽ പുതുതായി രൂപീകരിക്കപ്പെട്ട ചാരിറ്റി ഡിപ്പാർട്ട്മെന്റ് വരും ദിവസങ്ങളിൽ തന്നെ കർമ്മമേഖലയിൽ വ്യാപൃതമാകുമെന്നു പ്രതീക്ഷിക്കുന്നു.

Comments (0)
Add Comment