പാചകവാതകത്തിന് 25 രൂപ കൂടി: ഇനി എല്ലാ മാസവും പുതുക്കിയ വില

ന്യൂഡൽഹി: പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് നിലവിൽ വർധിപ്പിച്ചത്. എൽ.പി.ജി സിലിണ്ടറുകളുടെ വില ഇന്ന് മുതൽ എല്ലാ മാസവും ആദ്യ ദിവസം അതായത് ഒന്നാം തീയതി തീരുമാനിക്കുമെന്ന് നേരത്തെ തന്നെ അതികൃതർ അറിയിച്ചിരുന്നു. ഇന്ന് മുതല്‍ മാറ്റങ്ങള്‍
ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില നിലവിൽ വന്നു.

Comments (0)
Add Comment