സഭകളും സന്നദ്ധ സംഘടനകളും ആദായ നികുതി റജിസ്‌ട്രേഷൻ പുതുക്കണം

ന്യൂഡൽഹി: മത–ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് നികുതി ഇളവിനായുള്ള റജിസ്‌ട്രേഷൻ ഇനി മുതൽ 5 വർഷം കൂടുമ്പോൾ പുതുക്കിക്കൊണ്ടിരിക്കണം. 2020 ലെ ധനകാര്യ നിയമത്തിലാണ് ഇങ്ങനെ ഭേദഗതി വരുതിയിരിക്കുന്നത്. നിലവിൽ റജിസ്‌ട്രേഷൻ ഇല്ലാത്ത മതജീവകാരുണ്യ സ്ഥാപനങ്ങളും നികുതിയിളവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പുതിയ റജിസ്‌ട്രേഷൻ എടുത്തിരിക്കണം. റജിസ്‌ട്രേഷൻ ആവശ്യമായ സാമ്പത്തിക വർഷം തുടങ്ങുന്നതിന് കുറഞ്ഞത് ഒരു മാസം മുൻപായി അപേക്ഷ സമർപ്പിച്ചിരിക്കണം ഉത്തരവിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷംവരെ ഇത്തരം സ്ഥാപനങ്ങൾ ഒരിക്കൽ റജിസ്‌ട്രേഷൻ എടുത്താൽ അവ എന്നെന്നേക്കുമായുള്ളതായിരുന്നു.

നിലവിൽ റജിസ്‌ട്രേഷൻ ഉള്ള എല്ലാ മത ജീവകാരുണ്യ സ്ഥാപനങ്ങളും ജൂൺ മാസം 30 നുള്ളിൽ റജിസ്‌ട്രേഷൻ പുതുക്കാനുള്ള അപേക്ഷ കൊടുത്തിരിക്കണം. അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ നികുതിയിളവിനായുള്ള റജിസ്‌ട്രേഷൻ സ്വമേധയാ റദ്ദാക്കപ്പെട്ടതായി കണക്കാക്കപ്പെടും. ഈ നിയമം ട്രസ്റ്റ്, സൊസൈറ്റി,നോൺ പ്രോഫിറ്റ് കമ്പനി തുടങ്ങി എല്ലാവിധ മത ജീവകാരുണ്യസ്ഥാപനങ്ങൾക്കും ബാധകമാണ്.

Comments (0)
Add Comment