ഇന്ത്യയില്‍ കോവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നതിനാൽ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം അത്യന്തം ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്നു ലോകാരോഗ്യ സംഘടന (WHO). കോവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കുന്നതിനായി എത്രയും വേഗം എല്ലാവരും വാക്സീന്‍ എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ തെക്കു–കിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് പറഞ്ഞു. ‘കോവിഡ്-19 രണ്ടാം തരംഗം ആരോഗ്യമേഖലയ്ക്ക് വന്‍ പ്രത്യാഘാതമേൽപ്പിച്ചു കഴിഞ്ഞു, അതിനാൽ തന്നെ ആദ്യം ലഭ്യമായ അവസരത്തിൽ കോവിഡ് വാക്സീൻ എടുക്കുക. മഹാമാരിയുടെ അടുത്ത കുതിച്ചുചാട്ടം എപ്രകാരമായിരിക്കുമെന്ന് പ്രവചിക്കാൻ നമുക്ക് പരിമിതിയുണ്ടെങ്കിലും അതിന് പരമാവധി പ്രതിരോധിക്കാൻ നമുക്ക് കഴിയും’– അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment