പ്രതിദിന രോഗികളുടെ എണ്ണം 3.5 ലക്ഷം കടന്നു; ഇന്നലെ മാത്രം മരിച്ചത് 2812 പേർ

ന്യൂ‍ഡൽഹി: പിടിതരാതെ കുതിച്ചുയർന്ന് രണ്ടാം കോവിഡ് തരംഗം. 3,52,991 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കണക്കുകളിൽ ദിനംപ്രതി റെക്കോർഡിടുകയാണ് രോഗികളുടെ എണ്ണം. തുടർച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിന കേസുകൾ മൂന്നുലക്ഷം പിന്നിടുന്നത്. മരണസംഖ്യയും ഉയരുകയാണ്. 2812 പേരാണ് ഇന്നലെ മരിച്ചത്. എന്നാൽ 2,19,272 പേർ രോഗമുക്തി നേടിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,73,13,163 പേര്‍ക്കാണ് ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. ചികിൽസയിലുള്ളത് 28,13,658 പേരാണ്. രോഗമുക്തി നേടിയത് 1,43,04,382 പേരും. ആകെ മരണസംഖ്യ രണ്ടു ലക്ഷത്തോട് അടുത്തു – 1,95,123. അതേസമയം, 14,19,11,223 പേര്‍ ഇതുവരെ വാക്സീൻ സ്വീകരിച്ചു.

ഇന്നലെ വരെ പരിശോധിച്ചത് 27,93,21,177 സാംപിളുകളാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇന്നലെ മാത്രം 14,02,367 സാംപിളുകൾ പരിശോധിച്ചു.

Comments (0)
Add Comment