സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി.രമണ ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി.രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സത്യപ്രതിജ്ഞാച്ചടങ്ങ് പരിമിതപ്പെടുത്തിയിയിരുന്നു. 

കർഷക കുടുംബത്തിൽനിന്നുള്ള രമണ, ഈനാട് ദിനപത്രത്തിന്റെ ലേഖകൻ, ആന്ധ്ര സംസ്ഥാന രൂപീകരണ പ്രക്ഷോഭ പങ്കാളി തുടങ്ങിയ പശ്ചാത്തലങ്ങളോടെയാണ് അഭിഭാഷകനാകുന്നത്. ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. 2013 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2014 ഫെബ്രുവരിയിൽ സുപ്രീം കോടതി ജഡ്ജി. ചീഫ് ജസ്റ്റിസായി അടുത്ത വർഷം ഓഗസ്റ്റ് 26വരെ കാലാവധിയുണ്ട്.

ഇന്റർനെറ്റ് സേവനം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും യുഎപിഎ കേസിൽ വിചാരണ നീളുമ്പോൾ ജാമ്യം പരിഗണിക്കണമെന്നും വിധിച്ചതും നിർഭയ കേസിലെ പ്രതികളുടെ പിഴവു തിരുത്തൽ ഹർജികൾ തള്ളിയതും രമണ ഉൾപ്പെട്ട ബെഞ്ചാണ്.

Comments (0)
Add Comment