സെറാമ്പൂർ യൂണിവേഴ്സിറ്റി കോൺവൊക്കേഷൻ ഇന്ന്

കൊൽക്കൊത്ത: ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റികളിൽ ഒന്നായ സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ 93-ാമത് കോൺവൊക്കേഷൻ ഇന്ന് വൈകിട്ട് 3.00 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. ഇന്ത്യയിലെ നൂറിൽപരം അഫിലിയേറ്റഡ് കോളേജുകളിൽ നിന്നും ബി.റ്റി.എച്ച്, ബി.ഡി, എം.റ്റി.എച്ച്, ഡി.സി.പി.സി, ബി.സി.എസ്.എം.സി.എസ്, എം.സി.പി എന്നിവയോടൊപ്പം ഡോക്ടറേറ്റ് ഡിഗ്രികളും നൽകപ്പെടുന്നു.

ആധുനിക മിഷൻ്റെ പിതാവ് എന്നറിയപ്പെടുന്ന വില്യം കേറി സ്ഥാപിച്ച സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ പ്രഥമ വിർച്വൽ കോൺവെക്കേഷൻ ആണ് ഇത് എന്നുള്ളത് ശ്രദ്ധേയമാണ്. സെറാമ്പൂർ മാസ്റ്റർ ബിഷപ് ഡോ. അനിൽകുമാർ സെർവന്തിൽ നിന്നും ആയിരത്തിലധികം വിവിധ വേദശാസ്ത്ര കോഴ്സുകൾ പൂർത്തിയാക്കിയവർ സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങും. പ്രസിഡന്റ്‌ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പൊലിത്ത റിപ്പോർട്ട് അവതരിപ്പിക്കുകയും കോർ എപ്പിസ്കോപ്പ ഡോ. പാട്രിക് സുക്ധേ (ഡയറക്ടർ, ഇന്റർനാഷണൽ ബർന്നബാസ് ഫണ്ട്) മുഖ്യ സന്ദേശം നൽകുകയും ചെയ്യും. രജിസ്ട്രാർ ഡോ. സന്താനു കെ പട്രോ പഠന വിഷയങ്ങളിൽ മികവ് തെളിയിച്ചവർക്ക് മെഡൽ നൽകും.

Comments (0)
Add Comment