പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ പട്ടികയും പിന്‍വലിക്കണമെന്ന് സംവിധാൻ സുരക്ഷാ ആന്ദോളന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ പട്ടികയും പിന്‍വലിക്കണമെന്ന് സന്‍വിധാന്‍ സുരക്ഷാ ആന്തോളന്‍. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എൻ.ജി.ഒ സമിതിയാണ് സന്‍വിധാന്‍ സുരക്ഷാ ആന്ദോളന്‍ (എസ്.എസ്.എ). ദേശീയ പൗരത്വ പട്ടികയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്നും സമിതി ആവശ്യപ്പെട്ടു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമം പിന്‍വലിച്ച് രാജ്യവ്യാപകമായി കര്‍ഷകരുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കണമെന്നും ആന്ദോളന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിഎഎ-എന്‍ആര്‍സി-എന്‍പിആര്‍ എന്നിവ സംയോജിതമായി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം വലിയെരു വിഭാഗം ഇന്ത്യന്‍ പൗരന്മാരുടെ ഇടയില്‍ ഗുരുതരമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ ആരംഭഘട്ടം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പിരിമുറുക്കം ഉണ്ടായിട്ടുണ്ട്. 2021ലെ സെന്‍സസിന് പിന്നാലെ സിഎഎ-എന്‍ആര്‍സി നടപ്പിലാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അവസരവാദപരവും സംശയാസ്പദവുമാണെന്നും സമിതി പ്രസ്താവിച്ചു.

Comments (0)
Add Comment