മതപരിവര്‍ത്തനം തടയണമെന്ന ഹർജി തള്ളി; പ്രായപൂർത്തിയായ ആർക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം, മന്ത്രവാദം എന്നിവ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. 18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ്. ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ഭരണഘടനയുടെ 25-ാം വകുപ്പ് ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് നരിമാന്റെ നിരീക്ഷണം. ഇത്തരം ഹർജികള്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും കോടതി പറഞ്ഞു. ഇത് പബ്ലിസിറ്റി താത്പര്യ ഹർജിയല്ലാതെ മറ്റൊന്നുമല്ല. ദ്രോഹിക്കുന്ന തരത്തിലുള്ളതാണിത്. ഇനിയും ഇതുമായി വന്നാൽ വലിയ പിഴ ചുമത്തേണ്ടി വരും’ – എന്ന മുന്നറിയിപ്പും കോടതി നൽകി.

Comments (0)
Add Comment