രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ ആദ്യമായി ഒരു ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്തു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നു. ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വര്‍ധന കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു- 97,894 രോഗികള്‍. 24 മണിക്കൂറിനിടെ 1,03,559 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,25,89,067 ആയി. 

ഒറ്റ ദിവസം 478 പേർ മരിച്ചു. പകുതിയിലേറെ രോഗികളും മഹാരാഷ്ട്രയിലാണ്. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ രാജ്യത്ത് ഏറ്റവും മോശമായി രോഗം ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഞായറാഴ്ച മാത്രം 57,074 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ 11,163 പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.

ദിവസേന കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ആരോഗ്യവിദഗ്ധർ ഉൾപ്പെടുന്ന കേന്ദ്ര സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്നാണ് കേന്ദ്രം വിലയിരുത്തിയത്. 

Comments (0)
Add Comment