കന്യാസ്ത്രീകൾക്കു നേരെ ഉത്തർപ്രദേശിൽ അതിക്രമം

ലക്നൗ: ഉത്തരപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകൾക്കു നേരെ അതിക്രമം. മതംമാറ്റ നിരോധന നിയമം ഉപയോഗിച്ചു കേസെടുക്കാനും ശ്രമമുണ്ടായി. 19-നു ഡൽഹിയിൽ നിന്നു ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ഝാൻസിയിലാണു തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡൽഹി പ്രൊവിൻസിലെ 4 പേർക്കെതിരെ കയ്യേറ്റമുണ്ടായത്. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ 2 പേരെ അവരുടെ വീട്ടിലെത്തിക്കാനാണു മലയാളി
ഉൾപ്പെടെയുള്ള സന്യാസിനിമാർ കൂടെപ്പോയത്.

സന്യാസിനിമാർ രണ്ടു പേരും സന്യാസ വസ്ത്രത്തിലും പഠനം നടത്തുന്നവർ സാധാരണ വേഷത്തിലുമായിരുന്നു. ഝാൻസിയിലെത്തിയപ്പോൾ, തീർഥാടനം കഴിഞ്ഞെത്തിയ ഒരുകൂട്ടം ആളുകൾ ട്രെയിനിൽ പ്രവേശിച്ചു. മതംമാറ്റാൻ 2 പെൺകുട്ടികളെ കൊണ്ടു പോകുന്നുവെന്നാരോപിച്ച് ഇവർ ആക്രമണത്തിനു മുതിർന്നുവെന്നു സന്യാനിസികൾ പറയുന്നു. ജന്മംകൊണ്ടു ക്രൈസ്തവരാണെന്നും മതംമാറ്റാൻ കൊണ്ടുപോവുകയല്ലെന്നും വിശദീകരിച്ചിട്ടും പിന്മാറാൻ തയാറായില്ല. അക്രമിസംഘം പരാതിപ്പെട്ടതോടെ പൊലീസും റെയിൽവേസ്റ്റേഷനിലെത്തി. പുറത്തിറങ്ങാൻ പൊലീസ് സംഘം ആവശ്യപ്പെട്ടെങ്കിലും വനിതാ പൊലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് ഇവർ അറിയിച്ചു. എന്നാൽ തങ്ങളെ ബലം പ്രയോഗിച്ചു പൊലീസ് പുറത്തിറക്കിയെന്ന് ഇവർ പറയു
ന്നു. ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കാട്ടിയിട്ടും ഫലമുണ്ടായില്ല. ട്രെയിനിൽ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെ നൂറിലേറെ വരുന്ന സംഘവും മുദ്രാവാക്യവും പരിഹാസവുമായി ഇവർക്കൊപ്പം റെയിൽവേ പൊലീസ് സ്റ്റേഷനിലേക്കെത്തി.

ഇവരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞു ഡൽഹിയിലെ സഹപ്രവർത്തകർ ഇടപെടുകയും അഭിഭാഷകൻ കൂടിയായ വൈദികന്റെ സഹായത്തോടെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തതോടെയാണ് ഇവരെ മോചിപ്പിച്ചത്. മതസ്വാതന്ത്ര്യം ഭാരതത്തിൽ ബലപ്രയോഗത്തിലൂടെ നിയന്ത്രിക്കുവാനുള്ള ശ്രമവും വർഗ്ഗീയ ശക്തികളുടെ താൽപര്യത്തിന് നിയമത്തെ കൂട്ടുപിടിക്കുന്നതും വർദ്ധിച്ചു വരികയാണ്.

Comments (0)
Add Comment