കോവിഡ് വ്യാപനം; മധ്യപ്രദേശിലെ മൂന്നു നഗരങ്ങളില്‍ ലോക്ഡൗണ്‍

ഭോപ്പാൽ: മദ്യപ്രദേശിൽ കോവിഡ് രോഗികൾ വർധിക്കുന്നു.നിലവിലേ ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ഉത്തരവ് പുറപ്പെടുവിച്ചു. അതോടൊപ്പം, പൊതുജനങ്ങൾക്കുള്ള പ്രതിദിന വാക്സിൻ വിതരണം അഞ്ച് ലക്ഷമാക്കി വർധിപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ ഭോപ്പാൽ കൂടാതെ ഇൻഡോർ, ജബൽപുർ എന്നിവിടങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് (ശനി) രാത്രി 10 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണി വരെ മൂന്ന് നഗരങ്ങളും പൂർണമായും അടച്ചിടാനാണ് ഉത്തരവ്. ഇന്നലെ (വെള്ളി) മാത്രം 1,140 പേർക്കാണ് മധ്യപ്രദേശിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,73,097 എന്നാണ് പുറത്ത് വരുന്ന കണക്കുകൾ. 7 പേർ കൂടി മരിച്ചതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,901 ആയി. സ്കൂളുകളും കോളേജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി നൽകിയതായി സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. അപ്പോൾ തന്നെ,അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വർധിച്ച്‌ത് ആണ് മദ്യപ്രദേശിൽ ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിരോധനടപടികളിലേക്ക് നീങ്ങാൻ കാരണമായതായി സർക്കാർ അധികൃതർ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലേക്കും തിരിച്ചുമുള്ള എല്ലാ ബസ് സർവീസുകളും മാർച്ച് 20 മുതൽ നിർത്തി വയ്ക്കാൻ നേരത്തെ മന്ത്രിസഭ ഉത്തരവിട്ടിരുന്നു.

അതേസമയം, കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ണാ​ട​ക​യിലും നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ടു​പ്പി​ക്കു​ന്നുണ്ട് എന്നാണ് ശാലോം ധ്വനിയുടെ പ്രതിനിധികൾ റിപ്പോർട്ട്‌ ചെയ്യുന്നത്. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത യാ​ത്ര​ക്കാ​രെ ഇ​ന്ന് മു​ത​ൽ കർശനമായി ക​ട​ത്തി​വി​ടി​ല്ല എന്ന് പുതിയ സർക്കാർ ഉത്തരവിൽ പറയുന്നു. ക​ർ​ണാ​ട​ക​യി​ൽ നേ​ര​ത്തെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും തു​ട​ർ​ന്ന് അ​വ​യെ​ല്ലാം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വീ​ണ്ടും പി​ടി​മു​റു​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ഭ​ര​ണ​കൂ​ടം നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.

Comments (0)
Add Comment