ക്രിസ്തുവിശ്വാസിയായ മാതാവിനെ ഭീഷണിപ്പെടുത്തി ഗ്രാമത്തിൽ നിന്നു പുറത്താക്കി

ഹൈദരാബാദ്: മധ്യ ഇന്ത്യയിലെ ചത്തീസ്ഗഡിലെ സുക്മാ ഗ്രാമത്തിലുള്ള ഒരു ആദിവാസി മാതാവ്, തന്റെ കൃഷിയിടത്തിലെ വിളവെടുപ്പിനായി പ്രാർത്ഥിക്കാൻ
ഒരു ക്രിസ്ത്യൻ പാസ്റ്ററെ ക്ഷണിച്ചതിനാൽ ഗ്രാമവാസികൾ അവളുടെ വയലുകൾ വിളവെടുക്കുന്നതിൽ നിന്ന് തടയുകയും ഗ്രാമത്തിൽ നിന്നു പുറത്താക്കുകയും ചെയ്തു; മാത്രമല്ല, തന്റെ ജീവനും ഭീഷണി മുഴക്കിയിരിക്കുകയാണെന്ന് പ്രാദേശിക വാർത്തകളെ ഉദ്ധരിച്ച് മോണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ടു ചെയ്തു.

രണ്ടു മാസം മുമ്പ്, ബാർസെ എന്ന ആ മാതാവ് നടന്ന സംഭവങ്ങൾ അറിഞ്ഞ്, പോലീസ് ഉദ്യോഗസ്ഥർ തന്നെ സഹായിക്കുമെന്ന് കരുതി സ്റ്റേഷനിൽ പോയി; എന്നാൽ പോളമ്പള്ളി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇന്ത്യൻ ഭരണഘടനയുടെ ഒരു ഭാഗം ബാർസെയെ കാണിക്കുകയും അതിൽ നിന്ന് കുറച്ച് വരികൾ വായിക്കുകയും ആദിവാസികൾക്ക് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയില്ലെന്നും ഒരു വിദേശ വിശ്വാസം സ്വീകരിച്ച് ഞാൻ വലിയ തെറ്റ് ചെയ്തുവെന്നും തനിക്കെതിരെ കേസെടുക്കണമെന്നും പറഞ്ഞു.

ഇന്ത്യൻ ഭരണഘടന മതസ്വാതന്ത്ര്യത്തിന് ഉറപ്പുനൽകുന്നുണ്ടെന്നും, തനിക്ക് കുറച്ച് വിദ്യാഭ്യാസം ഉണ്ടെന്നും ഭർത്താവ് അധ്യാപികയാണെന്നും അദ്ദേഹം ഉദ്ധരിച്ച വാചകം താൻ കേട്ടിട്ടില്ലെന്നും ബാർസെ പറഞ്ഞു. തന്റെ ജീവനെതിരെ ഭീഷണിയുള്ള കാര്യം പറഞ്ഞപ്പോൾ, ആരുടെയും ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്ക് ഏറ്റെടുക്കാനാവില്ല” എന്നാണ് ഇൻസ്പെക്ടർ മറുപടി പറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷം ഇൻസ്പെക്ടർ ബാർസിനെ പോലീസ് സ്റ്റേഷനിലേക്ക് തിരികെ വിളിച്ചുവരുത്തിയെങ്കിലും അവർ അവിടെയെത്തിയപ്പോൾ ഗ്രാമത്തിലെ മുതിർന്നവരെയും പാരമ്പര്യ ഗോത്രവർഗക്കാരെയും അവിടെ കണ്ടു. നാലുപേരുടെ അമ്മയായ ബാർസയെ സുക്മ ജില്ലയിലെ പലമഡുഗു ഗ്രാമത്തിൽ നിന്ന് പുറത്താക്കിയ ആദിവാസി ഗോത്ര വർറ്റ ബന്ധുക്കൾ തിരിച്ചെത്തിയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

Comments (0)
Add Comment