ഒരു രാജ്യം ഒരു കാർഡ്’ സംവിധാനവുമായി ദേശീയ പൊതുയാത്രാ കാർഡ്

ന്യൂഡൽഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ മുഴുവൻ ഉപയോഗിക്കാവുന്ന വിധം ദേശീയ പൊതുയാത്രാ കാർഡ് വ്യാപിപ്പിക്കുവാൻ പദ്ധതി. ആദ്യഘട്ടമായി ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ ഇതുപയോഗിച്ചു വരുന്നുണ്ട്. 2022ൽ ഡൽഹി മെട്രോയുടെ എല്ലാ ലൈനുകളിലും ഇതുപയോഗിക്കാനാവും. കഴിഞ്ഞ 18 മാസത്തിനുള്ളിൽ വിവിധ ബാങ്കുകൾ നൽകിയ റുപേ കാർഡുകളാണ് ഇപ്പോൾ പൊതുയാത്രാ കാർഡുകളായി ഉപയോഗിക്കുന്നത്. ഇത് സ്വൈപ് ചെയ്താൽ മെട്രോയിൽ യാത്ര ചെയ്യാം. ഇതേ സംവിധാനം തുടർന്നു ട്രാൻസ്പോർട്ട് ബസുകളിലും വ്യാപിപ്പിക്കാനാണ് പദ്ധതി. ‘ഒരു രാജ്യം ഒരു കാർഡ്’ എന്ന ആശയത്തിലൂന്നിയാണ് പൊതു യാത്രാകാർഡ് ഏർപ്പെടുത്തുന്നത്. ഭാവിയിൽ ഈ കാർഡുകൾ സ്മാർട്ഫോണുകളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്ന സംവിധാനവും ഏർപ്പെടുത്തുവാനാണ് ക്രമീകരണം.

Comments (0)
Add Comment