മതപരിവർത്തന നിരോധന നിയമ പ്രകാരം യു.പി.യിൽ ക്രൈസ്തവർ അറസ്റ്റിൽ

ഗ്രേറ്റർ നോയ്ഡ: ഉത്തർപ്രദേശിൽ നവംബറിൽ പ്രാബല്യത്തിൽ വന്ന മതപരിവർത്തന നിരോധന നിയമ പ്രകാരം ആദ്യത്തെ അറസ്റ്റു നടന്നു. ഗ്രേറ്റർ നോയിഡയിൽ നിന്നും ഉദ്ദേശം 6 കിലോമീറ്റർ ദൂരമുള്ള സുർജ്പൂരിൽ നിന്നും ദക്ഷിണ കൊറിയക്കാരിയായ ഒരാൾ, ഉത്തർ പ്രദേശുകാരായ സന്ധ്യ, സീമ, ഉമേഷ്‌ എന്നീ 4 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോവിഡ്-19 നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും വിതരണം ചെയ്യുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവർ ഗ്രാമത്തിലെത്തി ഗ്രാമവാസികളോട് വിഗ്രഹങ്ങൾ മാറ്റി ക്രിസ്ത്യാനി ആകുവാൻ ആവശ്യപ്പെട്ടതയാണ് പരാതി. കഴിഞ്ഞ മാസം 20 ന്  അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സുവിശേഷ പ്രവർത്തകർക്ക് ജനു. 3 നു വെച്ച വാദത്തിൽ  കോടതി ജാമ്യം അനുവദിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഇവരിൽ ഉമേഷ് കുമാറും സന്ധ്യയും ക്രിസ്ത്യാനികളല്ല എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

Comments (0)
Add Comment