തമിഴ്നാട്ടിൽ ആരാധനാലയം റവന്യൂ അധികാരികൾ അടപ്പിച്ചു

കോയമ്പത്തൂർ: തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ കരുവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു ആരാധനാസ്ഥലം അനധികൃതമായി നിർത്തി വപ്പിച്ചു. സഭാശുശ്രൂഷകനായ പാസ്റ്റർ ഫ്രാൻസിസിന്റെ ഭവനത്തിൽ നടന്നു കൊണ്ടിരുന്ന “ഗ്രേയ്സ് പ്രയർ സെന്റർ ആണ് മറ്റൊരു കാരണവുമില്ലാതെ അടപ്പിച്ചത്.

നവംബർ 12 ന് ഗ്രേസ് പ്രയർ ഹൗസ് അടച്ചുപൂട്ടാൻ പാസ്റ്റർ ജോൺ ഫ്രാൻസിസിനെ റവന്യൂ ഓഫീസർ അറിയിച്ചിരുന്നു. പാസ്റ്റർ ഫ്രാൻസിസിന് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയതു മുതൽ ആരാധനാ സ്ഥലം അടച്ചിട്ടിരിക്കുകയാണ്.

ദേശീയവാദികളുടെ ഒരു ജനക്കൂട്ടം സഭയെ ഭീഷണിപ്പെടുത്തി ഏതാനും മാസങ്ങൾക്ക് ശേഷമാണ് അടച്ചുപൂട്ടൽ ഉത്തരവ് ഉണ്ടായത്. സെപ്റ്റംബറിൽ സുബ്രഹ്മണ്യം എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വർഗ്ഗീയ മുന്നണി ഗ്രൂപ്പിലെ 50 അംഗങ്ങൾ ഗ്രേസ് പ്രയർ ഹൗസ് ആക്രമിച്ചു. പാസ്റ്റർ ഫ്രാൻസിസ് സഭ അടച്ച് ഗ്രാമം വിട്ടുപോകണമെന്ന് ഇവർ ആവശ്യപ്പെട്ടു.

പാസ്റ്റർ ഫ്രാൻസിസ് പറയുന്നതനുസരിച്ച്, നാട്ടുകാർ പലർ ക്രിസ്തുമതത്തിലേക്ക് കടന്നുവരുന്നതിനാൽ സഭ അനധികൃതമായി നടത്തുന്നു എന്ന വ്യാജ ആരോപണം ദേശീയവാദികൾ ഉന്നയിക്കുകയായിരുന്നു. ഗ്രാമത്തിൽ ഇത്തരത്തിലൊരു ക്രിസ്ത്യൻ പള്ളി തുടരാൻ അനുവദിക്കില്ലെന്ന് അക്രമികളുടെ സംഘം പറഞ്ഞു.

“വർഗ്ഗീയ തീവ്രവാദികൾ പ്രാദേശിക നേതാക്കളെ സ്വാധീനിച്ചതാണ്,” പാസ്റ്റർ ഫ്രാൻസിസ് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോടു (ഐസിസി) പറഞ്ഞു. “എന്റെ വീട് പണിയാൻ അനുമതി തേടുമ്പോൾ പള്ളി നടത്തില്ലെന്ന് രേഖാമൂലം സമ്മതിക്കാൻ ഗ്രാമപഞ്ചായത്ത് എന്നോട് ആവശ്യപ്പെട്ടു.”

“ഇത് വിവേചനമാണ്,” പാസ്റ്റർ ഫ്രാൻസിസ് തുടർന്നു. “ഞങ്ങളുടെ വിശ്വാസ പ്രകാരം ആരാധിക്കാനോ പ്രയോഗിക്കാനോ ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ല. പോലീസ്, ഗ്രാമപഞ്ചായത്ത്, റവന്യൂ വകുപ്പ് എന്നിവയെല്ലാം ഹിന്ദു തീവ്രവാദികളുമായി കൈകോർത്തുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിൽ ഭവന സഭകൾക്ക് ശുശ്രൂഷകൾ നടത്താൻ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് നിരവധി ഹൈക്കോടതി ഉത്തരവുകൾ വന്നിട്ടുണ്ട്,” പാസ്റ്റർ ഫ്രാൻസിസ് വിശദീകരിച്ചു. “എന്നിരിക്കെ, എനിക്ക് അനുമതി ലഭിച്ചിട്ടില്ലെങ്കിൽ പ്രാർത്ഥന നിർത്താൻ റവന്യൂ ഓഫീസർ നോട്ടീസ് നൽകി.”

ആരാധനയ്ക്കായി പതിവായി ഒത്തുകൂടുന്ന 40 ലധികം സഭാംഗങ്ങൾ ഗ്രേസ് പ്രയർ സെന്ററിനുണ്ട്. ഇതിനു സമാനമായി തമിഴ്നാട്ടിലെയും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും അനേക ഭവന സഭകളെ വർഗ്ഗീയ വാദികൾ സമീപകാലത്ത് ലക്ഷ്യമിട്ടിട്ടുണ്ട്.

Comments (0)
Add Comment